കെ ടെറ്റ് കാറ്റഗറി 4 ഫലം: എല്ലാ ഉത്തരക്കടലാസുകളും പുനഃപരിശോധിക്കുമെന്ന് പരീക്ഷഭവൻ

തി​രൂ​ർ (മ​ല​പ്പു​റം): കെ.​ടെ​റ്റ് കാ​റ്റ​ഗ​റി നാ​ല് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വ്യാ​പ​ക അ​പാ​ക​ത​ക​ളെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ പ​രീ​ക്ഷാ​ഭ​വ​ൻ തീ​രു​മാ​നി​ച്ചു. സെ​ക്ര​ട്ട​റി എ​സ്. സ​ന്തോ​ഷ്‌​കു​മാ​റാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. യു.​പി വി​ഭാ​ഗ​ത്തി​ലെ ഭാ​ഷാ​ധ്യാ​പ​ക​രും സ്പെ​ഷ​ലി​സ്റ്റ്, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​രു​മാ​ണ് കാ​റ്റ​ഗ​റി 4 വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ഉ​ത്ത​ര​സൂ​ചി​ക മെ​യ് 22നും ​ഫ​ലം മെ​യ് 26നു​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ഉ​ത്ത​ര​സൂ​ചി​ക പ്ര​കാ​രം വി​ജ​യി​ക്കാ​നു​ള്ള 90 മാ​ർ​ക്കി​ന് മു​ക​ളി​ലു​ള്ള സ്കോ​ർ ഉ​റ​പ്പി​ച്ചി​രു​ന്ന നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഫ​ലം വ​ന്ന​പ്പോ​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

ഒ.​എം.​ആ​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ സാ​ങ്കേ​തി​ക പി​ശ​ക്, ശ​രി​യു​ത്ത​ര​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് ല​ഭി​ക്കാ​തി​രി​ക്കു​ക, ഒ​ഴി​വാ​ക്കി​യ ചോ​ദ്യ​ങ്ങ​ളു​ടെ മാ​ർ​ക്ക് ന​ൽ​കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് നി​ര​വ​ധി പേ​ർ പ​രീ​ക്ഷാ​ഭ​വ​നെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​യും സ​മീ​പി​ച്ചി​രു​ന്നു. പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ​രാ​തി ന​ൽ​കി​യ​വ​രു​ടേ​ത് മാ​ത്ര​മ​ല്ല, ന​ൽ​കാ​ത്ത​വ​രു​ടേ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് പ​രീ​ക്ഷാ​ഭ​വ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. മൂ​ല്യ​നി​ർ​ണ​യ ന​ട​പ​ടി​ക​ളി​ലോ ഉ​ത്ത​ര​സൂ​ചി​ക​യി​ലോ സാ​ങ്കേ​തി​ക പി​ശ​കു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പ്ര​ത്യേ​ക പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മൂ​ല്യ​നി​ർ​ണ​യ ഘ​ട്ട​ത്തി​ൽ തെ​റ്റാ​യ​താ​യി ക​ണ്ടെ​ത്തി​യ ചോ​ദ്യ​ങ്ങ​ളു​ടെ മാ​ർ​ക്ക് എ​ല്ലാ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ന​ൽ​കു​ന്ന​താ​ണ് രീ​തി. എ​ന്നാ​ൽ, ഇ​ത്ത​വ​ണ പ​ല​ർ​ക്കും ആ ​ആ​നു​കൂ​ല്യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. പാ​ർ​ട്ട് ര​ണ്ട് -ഒ​ന്ന്, അ​റ​ബി​ക് -ഒ​ന്ന്, സം​സ്കൃ​തം -നാ​ല്, ഡ്രോ​യി​ങ് -ര​ണ്ട്, മ്യൂ​സി​ക് -ഒ​ന്ന്, തു​ന്ന​ൽ -മൂ​ന്ന്, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ -ഒ​ന്ന് എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ചോ​ദ്യ​ങ്ങ​ളാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. തു​ന്ന​ൽ പ​രീ​ക്ഷ എ​ഴു​തി​യ ചി​ല​ർ​ക്ക് പാ​ർ​ട്ട് മൂ​ന്നി​ൽ പൂ​ജ്യം മാ​ർ​ക്ക് ല​ഭി​ച്ച​താ​യും ശ​രി​യു​ത്ത​രം ന​ൽ​കി​യി​ട്ടും മാ​ർ​ക്ക് ല​ഭി​ക്കാ​ത്ത സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​താ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. റെ​ക്ടി​ഫൈ​ഡ്, പ്രൊ​വി​ഷ​ണ​ൽ ഉ​ത്ത​ര സൂ​ചി​ക​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വി​ജ​യി​ച്ചെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്ന പ​ല​രും അ​ന്തി​മ ഫ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. സ​ർ​വി​സി​ലു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് കെ.​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​ൻ 2028 ആ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് സ​മ​യ​മു​ള്ള​ത്.

Tags:    
News Summary - K-Tet Category 4 Result: All answer sheets will be re-examined, says Parikshit Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.