എസ്കോർട്ടുപേക്ഷിച്ച് രാത്രിയാത്ര; മന്ത്രി ചോദ്യം ചെയ്യലിനെത്തിയത് മുൻഎം.എൽ.എയുടെ കാറിൽ

കൊച്ചി: എസ്കോര്‍ട്ട് പോലും ഉപേക്ഷിച്ചാണ് മന്ത്രി കെ.ടി ജലീൽ എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരായത്. രാത്രി പത്ത് മണിയോടെ ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിന്നും പുറത്തേക്ക് പോയ മന്ത്രി പിന്നെ തിരിച്ചെത്തിയില്ല.

ആരേയും ഒന്നും അറിയിക്കാതെയായിരുന്നു ആ യാത്ര. പത്ത് മണിക്ക് ശേഷം ഔദ്യോഗിക വസതിയില്‍ നിന്നും മന്ത്രിയുടെ കാര്‍ പുറത്തേക്ക് പോയി. ഒപ്പം ഗണ്‍മാനുണ്ടായിരുന്നുവെങ്കിലും പൈലറ്റ് വാഹനം പോലും കൂട്ടാതെയായിരുന്നു യാത്ര. നേരെ വാഹനം പോയത് എറണാകുളത്തേക്ക്. ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരം വിട്ട മന്ത്രി അതിനിടയില്‍ സ്വകാര്യ വാഹനത്തിലേക്ക് മാറിയിരുന്നു. മുന്‍ ആലുവ എം.എല്‍.എ എ.​എം. യൂസുഫിന്‍റെതായിരുന്നു കാര്‍.

മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ നേ​രി​ട്ട് വി​ളി​ച്ച് ത​ന്നോ​ട്ട് വാ​ഹ​നം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് എ.​എം. ​യൂ​സ​ഫ് പറഞ്ഞു. പു​ല​ർ​ച്ചെ 1.30നാ​ണ് മ​ന്ത്രി ത​ന്നെ വി​ളി​ച്ച​തെ​ന്നും വെ​ളു​പ്പി​ന് 4.30ന് ​വാ​ഹ​നം ക​ള​മ​ശേ​രി റെ​സ്റ്റ്ഹൗ​സി​ൽ എ​ത്തി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. ഇ​ത​നു​സ​രി​ച്ച് വാ​ഹ​നം 4.30ന് ​ത​ന്നെ റെ​സ്റ്റ്ഹൗ​സി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് പി​ന്നീ​ട് മ​ന്ത്രി സ്വ​ന്തം വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് യൂ​സ​ഫി​ന്‍റെ കാ​റി​ൽ എ​ൻ​.ഐ​.എ ഓ​ഫീ​സി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്.

മു​ൻ​പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​കു​ന്ന​തി​നു മ​ന്ത്രി വ്യവസായിയുടെ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു എ​ത്തി​യ​ത്. ഇത് ഏറെ വിവാദങ്ങൾക്ക് ഇട നൽകിയ പശ്ചാത്തലത്തിലാണ് മുൻ എം.എൽ.എയുടെ കാറിൽ മന്ത്രി ചോദ്യം ചെയ്യലിന് എത്തി‍യത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.