പ്രതീകാത്മക ചിത്രം

കെ. സ്വിഫ്റ്റിലെ നിയമനം പകുതി കൂലിക്ക് പണിയെടുപ്പിക്കാൻ

കോട്ടയം: കെ.എസ്.ആർ.ടി.സിക്ക് കീഴിലാണെങ്കിലും എം പാനലുകാരെ ഒഴിവാക്കി കെ. സ്വിഫ്റ്റിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കാൻ കാരണം പകുതി കൂലി നൽകി ജോലിയെടുപ്പിക്കാനാണെന്ന് ജീവനക്കാർതന്നെ ആരോപിക്കുന്നു. എന്നാൽ, അംഗീകൃത സംഘടനകളൊന്നും ഇക്കാര്യത്തിൽ ഇടപെടാത്തതിനാൽ ജീവനക്കാരും നിസ്സഹായരാണ്.

കെ.എസ്.ആർ.ടി.സിയിലെ പുതുക്കിയ ശമ്പളപ്രകാരം പ്രതിമാസ വേതനം 24,610 രൂപയാണ്. മാസം 26 ഡ്യൂട്ടി കണക്കാക്കിയാൽ എട്ടു മണിക്കൂർ ജോലിക്കുള്ള കൂലി 947 രൂപയാണ്. കെ. സ്വിഫ്റ്റിൽ എടുക്കുന്ന ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാർക്ക് പ്രതിദിനം ഒരു ഡ്യൂട്ടിയും ആഴ്ചയിൽ ഒരു വീക്കിലി ഓഫും മാത്രമാണ് അനുവദിക്കുക. ഒരു ഡ്യൂട്ടിക്ക് 715 രൂപ ശമ്പളം അനുവദിക്കും. എന്നാൽ, എട്ടു മണിക്കൂർ ഡ്യൂട്ടിക്ക് ശേഷമുള്ള അധിക മണിക്കൂറിന് ആറു മണിക്കൂർ വരെ 375 രൂപ മാത്രമാണ് നൽകുക.

14 മണിക്കൂർ ജോലി കെ.എസ്.ആർ.ടി.സിയിൽ ഡബിൾ ഡ്യൂട്ടിയായാണ് പരിഗണിക്കുന്നത്. നൽകേണ്ട ശമ്പളം 1894 രൂപയാണെങ്കിൽ കെ. സ്വിഫ്റ്റിൽ അത് 1090 രൂപ മാത്രം.

ചുരുക്കത്തിൽ കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾക്ക് നൽകുന്നതിന്‍റെ പകുതിമാത്രം കൂലി നൽകി ജോലി ചെയ്യിക്കാനാണ് കെ. സ്വിഫ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. പച്ചയായ തൊഴിലാളി ചൂഷണമാണ് ഇതെന്ന് വ്യക്തം.


Tags:    
News Summary - K Swift Work for half pay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.