ഊട്ടിയിലേക്കും ചെന്നൈയിലേക്കും സ്വിഫ്​റ്റ്​ സർവിസ്​

തിരുവനന്തപുരം: ചെന്നൈയിലേക്കും ഊട്ടിയിലേക്കും പുതിയ സർവിസുമായി കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ്. തിരുവനന്തപുരത്തുനിന്ന്​ രണ്ട് നോൺ എ.സി സീറ്റർ ബസുകളാണ് ഊട്ടിയിലേക്ക് സർവിസ് നടത്തുന്നത്. ബുധനാഴ്ച സർവിസ് ആരംഭിക്കും. ചെന്നൈ സർവിസ്​ എറണാകുളത്തുനിന്നാണ്.

തിരുവനന്തപുരം - ഊട്ടി (എം.സി റോഡ്)

തിരുവനന്തപുരത്തുനിന്ന്​ വൈകീട്ട്​ 6.30ന്​ പുറപ്പെട്ട്​ കൊട്ടാരക്കര, കോട്ടയം, പെരുമ്പാവൂർ, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 5.30ന് ഊട്ടിയിലെത്തും. തിരികെ രാത്രി ഏ​ഴിന്​ ആരംഭിച്ച് ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലർച്ച 6.05ന് തിരുവനന്തപുരത്തെത്തും. ടിക്കറ്റ് നിരക്ക്: 691രൂപ.

തിരുവനന്തപുരം - ഊട്ടി (എൻ.എച്ച്​ )

തിരുവനന്തപുരത്തുനിന്ന്​ രാത്രി എട്ടിന്​ പുറപ്പെട്ട്​ ആലപ്പുഴ, എറണാകുളം, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 7.20ന് ഊട്ടിയിലെത്തും. തിരികെ രാത്രി എട്ടിന്​ സർവിസ് തുടങ്ങി ആലപ്പുഴ വഴി 7.20ന് തിരുവനന്തപുരത്തെത്തും. ടിക്കറ്റ് നിരക്ക്: 711 രൂപ.

എറണാകുളം -ചെ​ന്നൈ എ.സി

എറണാകുളം കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിൽനിന്ന്​ രാത്രി 7.45ന് പുറപ്പെട്ട്​ എട്ടിന്​ വൈറ്റില ഹബിൽനിന്ന്​ തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി രാവിലെ 8.40ന് ചെന്നൈയിലെത്തും. ചെന്നൈയിൽനിന്ന്​ രാത്രി എട്ടിന്​ പുറപ്പെട്ട്​ പിറ്റേന്ന് രാവിലെ 8.40ന് എറണാകുളത്തെത്തും. ടിക്കറ്റ് നിരക്ക്: 1351 രൂപ.

Tags:    
News Summary - K Swift service to chennai and ooty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.