പ്രതീകാത്മക ചിത്രം

വയനാട് ചുരത്തിൽ കെ സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

മാനന്തവാടി: കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിച്ച കെ. സ്വിഫ്റ്റ് ബസ് വയനാട് ചുരത്തിലും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് ബുധനാഴ്ച രാത്രി 7.30ന് പുറപ്പെട്ട ബസ് വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെ താമരശ്ശേരി ആറാം വളവിലാണ് അപകടത്തിൽപ്പെട്ടത്.

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ചുരത്തിന്റെ അരികിലെ കുന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ലാത്തതിനാൽ ബസ് രാവിലെ ആറ് മണിയോടെ മാനന്തവാടി ഡിപ്പോയിൽ എത്തിച്ചു. തിരുവനന്തപുരം, കരുനാഗപള്ളി സ്വദേശികളായിരുന്നു ബസിലെ ജീവനക്കാർ. ബസ് ഓടിക്കുന്നതിൽ ഇവർക്കുള്ള പരിചയ കുറവാണ് അപകടത്തിനിടയാക്കിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

Tags:    
News Summary - K Swift accident in Wayanad pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.