'കെ-സ്വിഫ്റ്റ് അപകടം; ഡ്രൈവർമാർക്ക് പരിചയക്കുറവ്, അന്വേഷിക്കണം'

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് സർവീസുകൾക്കുണ്ടാകുന്ന തുടർച്ചയായ അപകടങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് കെ.എസ്.ആർ.ടി.എ. സ്വിഫ്റ്റിലെ ഡ്രൈവർമാർക്ക് പരിചയക്കുറവുണ്ട്. എന്ത് കൊണ്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ നിയോഗിച്ചില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കണമെന്നും കെ.എസ്.ആർ.ടി.എ വർക്കിങ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണൻ ആവശ്യപ്പെട്ടു.

കെ-സ്വിഫ്റ്റ് അപകട വാർത്തകൾ ശുഭകരമല്ല. കെ.എസ്.ആർ.ടിസി മാനേജ്മെന്റ് പിടിപ്പുകേടിന്റെ പര്യായമാണ്. പ്രതിസന്ധിയുടെ പാപഭാരം ജീവനക്കാരുടെ തലയിൽ വെക്കേണ്ട. കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ബോധപൂർവം പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും സി.ഐ.ടി.യു വ്യക്തമാക്കി. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.ഇ.എ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.

കഴിഞ്ഞദിവസവും മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശവുമായി സി.ഐ.ടി.യു രംഗത്തെത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിനെ പിരിച്ചുവിടണമെന്നും കഴിവില്ലെങ്കിൽ സി.എം.ഡി ഒഴിഞ്ഞുപോകണമെന്നും സി.ഐ.ടി.യു തുറന്നടിച്ചിരുന്നു.

Tags:    
News Summary - K-Swift accident; drivers were unfamiliar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.