Posted On
date_range Updated On
date_range ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ചങ്ങലയക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നവകേരളയാത്രക്കിടെ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് 24 ന്യൂസിലെ മാദ്ധ്യമപ്രവർത്തക വിനീത വിജിക്കെതിരെ വധശ്രമത്തിന് കേസെടുത്തത് ഫാസിസത്തിൻ്റെ പ്രകടമായ ഉദാഹരണമാണ്.
ചൈനയിലെയും ക്യൂബയിലെയും കമ്മ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നത്. രാജാവിനെതിരായ പ്രതിഷേധം നാട്ടുകാർ കാണരുതെന്നാണ് കൽപ്പന. പ്രതിഷേധക്കാരെ സിപിഎം ഗുണ്ടകളെ ഉപയോഗിച്ച് തല്ലിച്ചതയ്പ്പിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി അക്രമത്തെ ജീവൻരക്ഷാ പ്രവർത്തനമായി വ്യാഖ്യാനിക്കുകയായിരുന്നു.
മാധ്യമപ്രവർത്തകക്കെതിരെ എടുത്ത കേസ് നവകേരളത്തിൻ്റെ കരുതലാണെന്ന് മുഖ്യമന്ത്രി പറയുമോ? കേരളം ഇന്ത്യയിലാണെന്ന് പിണറായി വിജയൻ മറക്കരുതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.