സർക്കാർ മർക്കടമുഷ്​ടി ഉപേക്ഷിക്കണം -സുരേന്ദ്രൻ

പമ്പ: അയ്യപ്പൻമാരുടെ കാര്യത്തിൽ പ്രതികാര നടപടിയിലേക്ക്​ പോകാതെ സുഗമമായ ദർശനം ഒരുക്കുന്നതിനായി സർക്കാരും ദേവസ്വം ബോർഡും ശ്രമിക്കണമെന്ന്​ ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ.

അയ്യപ്പ ഭക്​തൻമാർക്ക്​ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടുള്ള സൗകര്യങ്ങൾ ചെയ്​തുകൊടുക്കാൻ ദേവസ്വം ബോർഡും സർക്കാരും തയാറാവണമെന്നും സു​േ​രന്ദ്രൻ പ്രതികരിച്ചു. താനൊരു ഭക്​തനായിട്ടാണ്​ ഇവിടെ വന്നിരിക്കുന്നതെന്നും നാളെ വരെ ഇവിടെ തന്നെ കാണുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട്​ പറഞ്ഞു.

Tags:    
News Summary - k surendran-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT