കെ. സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് ഹരജിയിൽ 67 സാക്ഷികൾക്ക് സമൻസ്

കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് ഹരജിയിൽ 67 സാക്ഷികൾക്ക് സമൻസ് അയക്കാൻ ഹൈകോടതി നിർദേശം. 

മുസ്​ലീംലീഗിലെ അബ്​ദുൽ റസാഖി​ന്‍റെ തെരഞ്ഞെടുപ്പ്​ ചോദ്യം ചെയ്​താണ് കെ. സുരേന്ദ്രൻ ഹരജി നൽകിയത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരെ നേരിട്ട് വിളിച്ചു വരുത്തുന്നതിന്  ഉത്തരവിടണമെന്നുമാണ് ആവശ്യം.  

മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ വിജയിയായ അബ്​ദുൽ റസാഖിന്​ അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ചാണ്​ സുരേന്ദ്രൻ ഹരജി നൽകിയിരിക്കുന്നത്​. അബ്​ദുൽ റസാഖ് 89 വോട്ടുകൾക്കാണ് കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട്​ നടന്നില്ലായിരുന്നെങ്കിൽ ത​​​െൻറ വിജയം ഉറപ്പായിരുന്നെന്നാണ്​ സുരേന്ദ്ര​​​െൻറ വാദം.


 

Tags:    
News Summary - K Surendran Election Case: High Court Send Notice to 67 Witness -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.