Posted On
date_range Updated On
date_range രഹനയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: രഹ്ന ഫാത്തിമയും കെ. സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന രശ്മി നായരുടെ ആരോപണം തള്ളി ബി.ജെ.പി നേതാവ് സുരേന്ദ്രൻ. രഹന ഫാത്തിമയുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്തരത്തിലുള്ള ആരോപണങ്ങൾ തെറ്റാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
ശബരിമല പ്രവേശനത്തിന് തയ്യാറായി വന്ന രഹന ഫാത്തിമ കെ സുരേന്ദ്രനുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായി ചുംബനസമര നായിക രശ്മി നായർ ആരോപിച്ചിരുന്നു. മംഗലാപുരത്തു വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ശബരിമല വിഷയത്തിൽ ഒരു വർഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് രഹനയുടെ പ്രവർത്തികളെന്നും രശ്മി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.