തിരുവനന്തപുരം: പീഡനത്തിനിരയായ പെൺകുട്ടി സ്വാമിയുടെ ഛേദിച്ചതിന്റെ ക്രഡിററ് ഇരട്ടച്ചങ്കനു നൽകുന്നത് വിഡ്ഢികളാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രേൻ. കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പീഡനത്തിനിരയായ പെൺകുട്ടി പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കിൽ ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല. പുഷ്പം പോലെ കള്ള സ്വാമി കേസ്സിൽ നിന്ന് ഊരിപ്പോരുമായിരുന്നു. സ്ത്രീ പീഡനക്കേസുകളിൽ പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ ഇടതുഭരണം പരാജയപ്പെട്ടെന്നും സൗമ്യാക്കേസ് ചൂണ്ടിക്കാട്ടി സുരേന്ദ്രൻ വ്യക്തമാക്കി.
ജിഷ വധക്കേസ് കുറ്റപത്രം വായിച്ച ഏതു കൊച്ചുകുട്ടിക്കും കേസ്സിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നിൽ ഏതു മാഫിയാസംഘമാണെന്ന് നാട്ടുകാർക്കു മുഴുവനും മനസ്സിലായിട്ടും കേസ്സ് പൾസർ സുനിയിൽ മാത്രമായി ഒതുക്കിയതാരാണെന്നും സുരേന്ദ്രേൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.