സ്പെഷ്യൽ വോട്ടിൽ കൃത്രിമം നടക്കുന്നതായി കെ. സുധാകരൻ

കണ്ണൂർ: സ്പെഷ്യൽ വോട്ടിൽ കൃത്രിമം നടക്കുന്നതായി കെ. സുധാകരൻ എം.പി. തപാൽ വോട്ട് സി.പി.എം അട്ടിമറിക്കുകയാണ്. വോട്ട് ശേഖരിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും സുധാകരൻ പറഞ്ഞു.

കള്ളവോട്ട് ചെയ്ത് തുടർഭരണം ഉറപ്പാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പിഎമ്മിന്‍റെ അവശ്യാനുസരണം കലക്ടർ ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ കള്ളവോട്ട് കേസിൽ പ്രതിയാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചിട്ടുള്ളതെന്നും കെ. സുധാകരൻ ആരോപിച്ചു. 

Tags:    
News Summary - K Sudhakaran says special vote is rigged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.