ഇ.പി. ജയരാജൻ ഇടനിലക്കാരന്‍ -കെ. സുധാകരന്‍

ക​ണ്ണൂ​ർ: സി.​പി.​എം-​ബി.​ജെ.​പി ബ​ന്ധ​ത്തി​ന്റെ ഇ​ട​നി​ല​ക്കാ​ര​ന്‍ എ​ൽ.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നാ​ണെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റും ക​ണ്ണൂ​രി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ. ​സു​ധാ​ക​ര​ന്‍.

തി​രു​വ​ന​ന്ത​പു​ര​ത്തെ ബി.​ജെ.​പി സ്ഥാ​നാ​ര്‍ഥി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യു​ള്ള ഇ.​പി​യു​ടെ ബി​സി​ന​സ് പ​ര​സ്യ​മാ​യ കാ​ര്യ​മാ​ണ്. ഈ ​ബ​ന്ധം ഇ.​പി. ജ​യ​രാ​ജ​ന് നി​ഷേ​ധി​ക്കാ​നാ​വി​ല്ല.

ഈ ​കൂ​ട്ടു​കെ​ട്ട് ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സി​നെ ബാ​ധി​ക്കി​ല്ല. ഈ ​ര​ണ്ട് പാ​ര്‍ട്ടി​ക​ളെ​യും കു​റി​ച്ച് ജ​ന​ത്തി​ന് ന​ല്ല ബോ​ധ്യ​മു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കെ.പി.സി.സി; കമീഷന് കത്തയച്ചു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് വെള്ളിയാഴ്ച ദിവസത്തിൽ നിന്ന് മാറ്റണമെന്ന് കെ.പി.സി.സി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് കത്ത് നൽകി.

റമദാന്‍, ഈസ്റ്റര്‍ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടത്താതിരുന്നത് വളരെ നന്നായി. കേരളം പോലൊരു സംസ്ഥാനത്ത് വെള്ളിയാഴ്ചയോ ഞായറാഴ്ചയോ വോട്ടെടുപ്പ് നടത്തുന്നത് ആളുകള്‍ക്ക് വളരെ അസൗകര്യം ഉണ്ടാക്കും.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, ബൂത്ത് ഏജന്റുമാര്‍ തുടങ്ങിയവര്‍ക്കും വോട്ടര്‍മാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് കേരളത്തിലെ വോട്ടെടുപ്പിന്റെ തീയതി മാറ്റണമെന്ന് എം.എം. ഹസന്‍ കത്തിൽ ആവശ്യപ്പെട്ടു

Tags:    
News Summary - K Sudhakaran against EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.