ചർച്ച നടത്തിയില്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധം; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ കെ. സുധാകരൻ

ന്യൂഡൽഹി: ഡി.സി.സി അധ്യക്ഷ പട്ടികക്കെതിരെ വിമർശനമുന്നയിച്ച ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ വിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച് ചർച്ച നടത്തിയില്ലെന്ന് പറയുന്നത് അസത്യവും വാസ്തവ വിരുദ്ധവുമാണെന്ന് കെ. സുധാകരൻ പറഞ്ഞു. ചർച്ച നടത്തിയിട്ടില്ലെന്ന് പറയുന്നവർ ഇവർ കൈകാര്യം ചെയ്ത കാലഘട്ടങ്ങളിൽ എത്ര ചർച്ച നടത്തിയിട്ടാണ് ഭാരവാഹിപ്പട്ടികയും സ്ഥാനാർഥിപ്പട്ടികയും ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.

'ഉമ്മൻ ചാണ്ടിയെപ്പോലൊരാൾ അങ്ങനെ പറഞ്ഞതിൽ മനോവിഷമം ഉണ്ട്. അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഗ്രൂപ്പിൻെറ ചാനലിലൂടെ വന്ന ആളുകൾ മാത്രമാണ് കഴിഞ്ഞ കാലങ്ങളിൽ ഈ രംഗത്ത് പരിഗണിക്കപ്പെട്ടിരുന്നത്. രണ്ട് ഗ്രൂപ്പുകളുടെ നേതാക്കൻമാർ ചർച്ച നടത്തി എടുക്കുന്നതായിരുന്നു പാർട്ടിയുടെ തീരുമാനം.'

'ഉമ്മൻ ചാണ്ടി പറയുന്നത് നിഷേധിക്കേണ്ടി വന്നതിൽ വളരെ പ്രയാമുണ്ട്. ചർച്ച ചെയ്തില്ലെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. ഞാനും ഉമ്മൻ ചാണ്ടിയും രണ്ടു തവണ ചർച്ച നടത്തി. രണ്ടു തവണ ചർച്ച നടത്തിയപ്പോഴും ഉമ്മൻ ചാണ്ടി സ്വന്തം ആളുകളുടെ പ്രൊപ്പോസൽ പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടി പറഞ്ഞവരിൽ പലരും പട്ടികയിൽ വന്നിട്ടുമുണ്ട്. രമേശ് ചെന്നിത്തലയുമായി രണ്ടു തവണ സംസാരിച്ചിട്ടുണ്ട്. ഓരോ ജില്ലയെക്കുറിച്ചും രമേശുമായി സംസാരിച്ചിട്ടുണ്ട്.' -കെ. സുധാകരൻ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സാരമായ പോരായ്മകൾ തിരുത്താമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - k sudhakaran about DCC reorganization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.