'പ്രളയത്തിൽ കാർ ഒലിച്ചുപോയപ്പോൾ വാവിട്ട് കരഞ്ഞയാൾ കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് തീവ്രവാദിപട്ടം ചാർത്തുന്നു'

കോഴിക്കോട്: കെ. റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാനെ പരിഹസിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. പ്രളയത്തിൽ കാർ ഒലിച്ചുപോയപ്പോൾ വാവിട്ട് കരഞ്ഞയാൾ കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് തീവ്രവാദിപട്ടം ചാർത്തുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

മുതലാളിക്ക് കമീഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന സജി ചെറിയാനെ പോലെയുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ല. ജനങ്ങളെ ദ്രോഹിക്കാൻ നിങ്ങൾ കൊണ്ടു വരുന്ന പുതിയ നിയമങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് ആരെയാണ് ഭയപ്പെടുത്തുന്നതെന്നും സുധാകരൻ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്റെ കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകൾക്ക് മുന്നിൽ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാൻ എന്ന എം.എൽ.എ. തന്റെ കാർ നഷ്ടപ്പെട്ടപ്പോൾ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങൾക്കും പ്രതിഷേധങ്ങൾക്കും തീവ്രവാദി പട്ടം ചാർത്തി കൊടുക്കുന്നത്. എന്തൊരാഭാസമാണിത്!

സജി ചെറിയാനേ,

താങ്കളുടെ വിഷം തുളുമ്പുന്ന വാക്കുകൾക്ക് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയില്ല. മുതലാളിക്ക് കമീഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ല.

കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാൻ ശ്രമിച്ചാൽ പ്രതിഷേധം കനക്കും. അത്‌ നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാർട്ടിക്കോ ഭരിക്കുന്ന സർക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കോൺഗ്രസിനറിയാം.

ജനങ്ങളെ ദ്രോഹിക്കാൻ നിങ്ങൾ കൊണ്ടുവരുന്ന പുതിയ നിയമങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് ആരെയാണ് ഭയപ്പെടുത്തുന്നത്? ജനപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് കോൺഗ്രസാണ്. കരിനിയമങ്ങൾ ലംഘിച്ചാൽ കടലിൽ മുക്കിക്കൊല്ലുമെന്ന് ഭയപ്പെടുത്തിയവരുടെ കണ്മുൻപിൽ തന്നെ ഉപ്പു കുറുക്കി നിയമലംഘനം നടത്തിയ പാരമ്പര്യം സിരകളിലേന്തുന്ന പ്രസ്ഥാനമാണിത്.

മറക്കണ്ട.

സജി ചെറിയാന്‍റെ വിവാദപരാമർശം:

കെ-​റെ​യി​ൽ​വി​രു​ദ്ധ സ​മ​ര​ത്തി​ന്​ പി​ന്നി​ൽ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​ണെ​ന്നാണ്​ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഇന്നലെ ആ​ല​പ്പു​ഴയിൽ മാധ്യമങ്ങളോട് പറഞ്ഞത്. ഭൂ​ഉ​ട​മ​ക​ളെ ഇ​ള​ക്കി​വി​ട്ട്​ തീ​വ്ര​വാ​ദ​ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ണം ഉ​ൾ​പ്പെ​ടെ ന​ൽ​കി​യാ​ണ്​ ഇ​ട​തു ​മു​ന്ന​ണി​യു​ടെ നേ​ട്ട​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്ന​തെന്നും മന്ത്രി ആരോപിച്ചു.

ഒ​രു ​കി​ലോ​മീ​റ്റ​ർ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ബ​ഫ​ർ സോ​ണാ​ണെ​ന്നാ​ണ്​ ഇ​വ​ർ പ​റ​യു​ന്ന​ത്. ഡി.​പി.​ആ​റി​ൽ ഒ​രി​ട​ത്തും ഇ​ക്കാ​ര്യം പ​റ​യു​ന്നി​ല്ല. ഡി.​പി.​ആ​റി​ൽ ഒ​രു​ മീ​റ്റ​ർ​ പോ​ലും ബ​ഫ​ർ​സോ​ൺ പ​റ​ഞ്ഞി​ട്ടി​ല്ല. ഭൂ​രി​പ​ക്ഷം മേ​ഖ​ല​യി​ലും ​​കെ-​റെ​യി​ൽ ക​ട​ന്നു​ പോ​കു​ന്ന​ത്​ മു​ക​ളി​ലൂ​ടെ​യാ​ണ്. ഒ​രാ​ളു​ടെ​യും സ്ഥ​ലം അ​ന​ധി​കൃ​ത​മാ​യി ഏ​റ്റെ​ടു​ക്കി​ല്ല.

ക​ല്ലൂ​രി​യാ​ൽ വി​വ​ര​മ​റി​യും. അ​ക്കാ​ര്യ​ത്തി​ൽ ഒ​രു​സം​ശ​യ​വും വേ​ണ്ട. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​നാ​ണ്​ ക​ല്ലി​ടു​ന്ന​ത്, വ​സ്തു ഏ​റ്റെ​ടു​ക്കാ​ന​ല്ല. ഇ​നി​യും അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റ​മു​ണ്ടാ​കും.​ ക​ല്ലി​ട്ട​ ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ലെ​ത്തി അ​വ​രു​ടെ ​ആ​വ​ശ്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ്​​ ന​ഷ്ട​പ​രി​ഹാ​രം എ​ത്ര​യാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ത്തുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - K Sudhakaram React to Minister saji Cherian Comment against K Rail Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT