Posted On
date_range Updated On
date_range ഹൈകോടതിക്കെതിരേ കെ.സുധാകരൻ എം.പി
ചാവക്കാട്: ഷുഹൈബ് വധക്കേസിലെ ഹൈകോടതി വിധി ഒരു അജണ്ട നടപ്പാക്കാൻ തിരക്കഥ എഴുതിയത് പോലെയാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി. യഥാർഥ പ്രതികളെ കേരള പൊലീസ് അന്വേഷിച്ചാൽ കിട്ടില്ലെന്നുറപ്പുള്ളതിനാൽ സംസ്ഥാനത്തിനു പുറത്തുള്ള ഒരു ഏജൻസി, സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചത്. പ്രതികൾക്ക് വധശിക്ഷ കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നില്ല.
കീഴ്കോടതിയിൽ പോകാതെ എന്തിനാണ് ഹൈകോടതിയിൽ വന്നതെന്നാണ് വിധിയിൽ ചോദിച്ചത്. ഹൈകോടതിയിൽ വരാൻ പറ്റാത്തതാണെങ്കിൽ പിന്നെയെന്തിന് ആ കേസ് ഫയലിൽ സ്വീകരിച്ചതെന്ന് സുധാകരൻ ചോദിച്ചു. പുന്ന നൗഷാദിെൻറ ഘാതകരുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ ചാവക്കാട് പൊലീസ് സ്േറ്റഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുേമ്പാഴാണ് സുധാകരൻ കോടതി വിധിക്കെതിരേ ആഞ്ഞടിച്ചത്. ഒരാളെ കൊന്നാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലേക്കാണ് പോകേണ്ടത് എന്നാണ് വിധിയുടെ രത്നചുരുക്കം- അദ്ദേഹം പറഞ്ഞു.
ഷുഹൈബ് വധക്കേസ് വാദിക്കാൻ ഒറ്റ വക്കീലിന് മാത്രം നൽകിയത് 50 ലക്ഷം രൂപയാണ്. ആ വക്കീൽ കോടതിയിൽ വന്നപ്പോൾ ജഡ്ജിയുടെ ഭാവവും ചിന്തയും മാറി. ആദ്യ വിചാരണയിൽ കത്തിക്കയറിയ ജഡ്ജി പിന്നെ പരാതി നൽകിയവർക്ക് നേരേയായി. തനി അസംബന്ധവും ഒരുപാട് മുട്ടായുക്തികളും പറഞ്ഞാണ് ആ ഹരജി തള്ളിയത്. എന്നിട്ട് അതേ ജഡ്ജി പറയുന്നു, ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നുവെന്ന്. കോടതിയും പൊലീസും ശക്തമായ നടപടിയെടുക്കാത്തതാണ് നാട്ടിൽ അക്രമവും കൊലപാതകങ്ങളും വർധിക്കാൻ കാരണമെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
കൊലപാതക കേസുകൾ വർധിക്കുന്നതിെൻറ ഉത്തരവാദിത്തത്തിൽ നിന്ന് കോടതിക്ക് മാറി നിൽക്കാൻ പറ്റുമോ? കൊലപാതക കേസുകളിൽ കർശന ശിക്ഷ നടപ്പാക്കുമെങ്കിൽ കേസുകൾ ഇങ്ങനെ വർധിക്കുമോ? ഇത് മനസ്സിലാക്കാൻ ഷുഹൈബ് കേസ് വിധി മാത്രം വായിച്ചാൽ മതിയെന്ന് സുധാകരൻ പറഞ്ഞു.
നേതാക്കൾ പ്രതികളാകാൻ പാടില്ലെന്ന നിഷ്ക്കർഷതയുള്ളതിനാലാണ് ഈ കേസ് സി.ബി.ഐക്ക് വിടാതിരിക്കാൻ സർക്കാർ ലക്ഷങ്ങൾ ചെലവിട്ടത്-അദ്ദേഹം ആരോപിച്ചു. ബ്ലോക്ക് പ്രസിഡൻറ് സി.എ. ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.