k smart
തിരുവനന്തപുരം: കെ-സ്മാർട്ടിലെ വിവരങ്ങൾ തേടി മുഖ്യമന്ത്രിയുടെ ഓഫിസ് കത്തയച്ചെങ്കിലും ഐ.കെ.എം വിവരങ്ങൾ കൈമാറിയില്ലെന്ന് വിവരം. ഇതുവരെ 10 ലക്ഷത്തോളം പേരാണ് കെ-സ്മാർട്ടിൽ സേവനങ്ങൾക്കായി അപേക്ഷിച്ചത്. നിശ്ചയിച്ച സമയപരിധി കഴിഞ്ഞെങ്കിലും കത്ത് പുറത്തുവിട്ടതിനൊപ്പം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഡേറ്റ ചോർച്ചക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് നേതൃത്വം നൽകുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഒരാളിൽനിന്ന് നിർദിഷ്ട ആവശ്യങ്ങൾക്കായി സ്വീകരിക്കുന്ന ഡേറ്റ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അയാളുടെ അനുവാദം വാങ്ങണമെന്ന് 2020ൽ കോടതി നിർദേശമുണ്ട്. സ്പ്രിൻക്ലർ കേസിലായിരുന്നു ഈ വിധി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുറമെ ക്ഷേമ പെൻഷൻകാർ, സർക്കാർ പുതുതായി നടപ്പാക്കിയ കുടുംബ പെൻഷൻ പദ്ധതിയിലുള്ളവർ എന്നിവർക്കും മുഖ്യമന്ത്രിയുടെ പേരിൽ വാട്ട്സ്ആപ് സന്ദേശം എത്തിയിട്ടുണ്ട്. ഫലത്തിൽ 70 ലക്ഷത്തോളം പേരുടെ ഫോൺ നമ്പറുകളാണ് ഗ്രൂപ്പ് മെസ്സേജിങ്ങിനായി ഇതുവരെ ഉപയോഗിച്ചത്. ഇതിന് പുറമെയാണ് കെ-സ്മാർട്ടിൽ നിന്നുള്ള വിവരങ്ങൾ തേടിയത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വിവരങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം ലംഘിച്ചാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.