Posted On
date_range Updated On
date_range കെ റെയിൽ: ബലപ്രയോഗം ഉണ്ടാകില്ലെന്ന് റവന്യു മന്ത്രി
കോഴിക്കോട്: ബലപ്രയോഗത്തിലൂടെ കെ. റെയിലിനായി ഭൂമി ഏറ്റെടുക്കില്ലെന്ന് റവന്യുമന്ത്രി കെ. രാജൻ. കഴക്കൂട്ടത്ത് സംഭവിച്ചതിനെക്കുറിച്ച് അറിയില്ല. കാര്യങ്ങൾ വിശദീകരിച്ച് എല്ലാവരെയും കൂടെനിർത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കഴക്കൂട്ടത്ത് സർവേ കല്ലിടാനെത്തിയ കെ റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. ഇതേതുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി. ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. പ്രതിഷേധം കനത്തതോടെ പൊലീസ് സ്ഥലത്ത് നിന്ന് മടങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.