കെ റെയിൽ സമര വാഴക്കുല ലേലം 40300 രൂപക്ക്

ആലുവ: കെ റെയിൽ സമര വാഴക്കുല ലേലം 40300 രൂപക്ക്. സിൽവർ ലൈൻ വിനാശ പദ്ധതിയെ അനുകൂലിച്ച ഭരണപക്ഷ എം.എൽ.എമാർക്ക് പകരം കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരസമിതി നട്ട വാഴക്കുലയുടെ ലേലം ആലുവയിൽ നടന്നു. പഴങ്ങനാട് സ്വദേശി എം.പി. തോമസിന്റെ പുരയിടത്തിൽ നട്ട വാഴയുടെ കുലയാണ് ലേലത്തിൽ 40300 രൂപക്ക് പുക്കാട്ടുപടി സ്വദേശി നിഷാദ് പിടിച്ചത്. കൂട്ടലേലം ആലുവ എം.എൽ.എ അൻവർ ഉദ്ഘാടനം ചെയ്തു.

ലേലത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ സമരസമിതി സംസ്ഥാന രക്ഷാധികാരി സി.ആർ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃത സർവകലാശാല മുൻ വൈസ്ചാൻസിലർ ഡോ. എം.സി. ദിലീപ്കുമാർ മുഖ്യാതിഥിയായിരുന്നു. യോഗത്തിൽ സമരസമിതി മേഖലാ ചെയർമാൻ എൻ.എ. രാജൻ അധ്യക്ഷത വഹിച്ചു. "സിൽവർ ലൈൻ വേണ്ട, നവകേരളത്തിന്" എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ചിട്ടുള്ള ഒപ്പ് ശേഖരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനവും നടന്നു. ആലുവ പൗരാവലി ശേഖരിച്ച ഒപ്പുകൾ സമരസമിതി സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദിന് കൈമാറിക്കൊണ്ട് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.

സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ്, വി.പി. ജോർജ്, സി.കെ. ശിവദാസൻ, കെ.പി. സാൽവിൻ, കെഎച്ച്.സദക്കത്ത് തുടങ്ങി നിരവധി രാഷ്ട്രീയ-സാമൂഹിക-സമരസമിതി നേതാക്കൾ ലേലത്തിന് നേതൃത്വം നൽകി.

Tags:    
News Summary - K Rail Samara Vazhakula auction for Rs.40300

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.