കെ-ഫോൺ ഡിസംബറിൽ -മുഖ്യമന്ത്രി

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും വേഗമേറിയ ഇൻറര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ^ഫോൺ പദ്ധതി ഇൗ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന്​ മുഖ്യമന്ത്രി. പദ്ധതിനിർവഹണത്തിന്​ ചുമതലപ്പെടുത്തിയ കൺസോർട്യത്തിലെ സ്ഥാപനമേധാവികളുമായി വിഡിയോ കോൺഫറൻസിങ്​ നടത്തിയിരുന്നു. ലോക്ഡൗണ്‍ മൂലം രണ്ടുമാസത്തോളം പ്രവൃത്തി മുടങ്ങിയ സാഹചര്യത്തിലായിരുന്നു യോഗം.

1500 കോടി രൂപ ചെലവുവരുന്ന പദ്ധതി ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇൻറര്‍നെറ്റ് ശൃംഖലയായിരിക്കും. കേരളത്തിലേക്ക് വ്യവസായനിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് സംരംഭം ഊര്‍ജം പകരും.  സർക്കാറിന്​ കീഴിലെ കെ.എസ്​.​െഎ.ടി.​െഎ.എൽ എന്ന കമ്പനിയും കെ.എസ്.ഇ.ബിയും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നത്.

കെ.എസ്.ഇ.ബിയുടെ ലൈനുകളിലൂടെയാണ് ഒപ്​റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപഭോക്താക്കളിലേക്ക് എത്തുക. പദ്ധതി സംബന്ധിച്ച്​ വൈദ്യുതി ​െറഗുലേറ്ററി അതോറിറ്റിക്ക്​ അഭി​​​​പ്രായവ്യത്യാസമുള്ള കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ എ​ന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ കെ.എസ്​.ഇ.ബി വിശദീകരണം നൽകുന്നതിലൂടെ പരിഹരിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - K Phone in Kerala Launching -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.