ഗവർണർ മഹാരാജാവാണോ?, വി.ഡി. സതീശ​െൻറ നിലപാട് തള്ളി കെ. മുരളീധരൻ

കോഴിക്കോട്: വി.സി. മാരോട് പുറത്തുപോകാൻ പറയാൻ ഗവർണർ മഹാരാജാവാണോ? എന്ന ചോദ്യവുമായി കെ. മുരളീധരൻ എം.പി രംഗത്ത്. ഇതോടെ, ഗവർണറെ പിൻതുണച്ച ​പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് തള്ളുകയാണ് മുരളീധരൻ. ഗവർണർ വിസിമാരുടെ രാജി ആവശ്യ​പ്പെട്ടത് ശരിയല്ല. രാജി ആവശ്യപ്പെട്ട ഒൻപത് പേരിൽ ഏഴുപേരെയും നിയമിച്ചത് ഗവർണറാണ്. നിയമം പഠിക്കാതെയാണോ ഗവർണർ അന്ന്, നിയമനം നടത്തിയത്. ഗവർണറുടെ എല്ലാ നടപടികളും പിൻതുണയ്ക്കാൻ കഴിയില്ല. സർക്കാർ-ഗവർണർ പോരിൽ നടക്കുന്നത് തെരുവുയുദ്ധമാണ്.

സർവകലാശാലകളു​ടെ പരീക്ഷകൾ താളം തെറ്റുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കേരളത്തിനു പുറത്തുപഠിക്കാൻ പോകുന്ന കുട്ടികളെ ഇതു ബാധിക്കും. രണ്ട് കൂട്ടരും ചെപ്പടിവിദ്യവും പിപ്പിടി വിദ്യയും അവസാനിപ്പിച്ച് പ്ര​ശ്നം പരിഹരിക്കണ​ം. രണ്ട് കൂട്ടരുടെയും ഭാഗത്ത് തെറ്റുണ്ടെത്തും മുരളീധരൻ പറഞ്ഞു. 

Tags:    
News Summary - K. Muralidharan M.P. against Kerala Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.