Posted On
date_range Updated On
date_range സമുദായ സംഘടനകളെ നിയന്ത്രിക്കുന്നത് ശരിയല്ല -കെ. മുരളീധരൻ VIDEO
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരസ്യ നിലപാട് സ്വീകരിക്കുന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്ന് കോൺഗ്രസ് നേതാ വ് കെ. മുരളീധരൻ എം.പി. സമുദായ സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല. എല്ലാ സമുദായ സംഘടനകളെയും നിരോധ ിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് സാധിക്കില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്‍റെ നോട്ടീസിന് സംഘടനകൾ മറുപടി പറയും. എൻ.എസ്.എസിന്‍റെ നിലപാട് മുന്നണിക്ക് കരുത്തു പകരുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
യു.ഡി.എഫിന് അനുകൂലമല്ലാത്ത നിലപാടാണ് എസ്.എൻ.ഡി.പിയുേടത്. എന്നാൽ, ഇക്കാര്യം എസ്.എൻ.ഡി.പി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുന്നണിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.