Posted On
date_range Updated On
date_range നേതൃത്വം മാറണമെന്ന് ആവശ്യപ്പെട്ടില്ലെന്ന് മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് നിലവിലെ നേതൃത്വത്തെ വിമർശിച്ചിട്ടില്ലെന്ന് കെ. മുരളീധരൻ. പ്രതിപക്ഷ നേതൃസ്ഥാനത്തിന് ഉമ്മൻ ചാണ്ടിയും അർഹനാെണന്നാണ് കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്.
ഉമ്മൻ ചാണ്ടി എല്ലാ പദവിക്കും അർഹനാണ്. മറിച്ച് നിലവിലെ നേതാവ് മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തെൻറ വാക്കുകൾ വളച്ചൊടിച്ചതിെൻറ കാരണം അറിയില്ലെന്നും മുരളി വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് മുരളീധരൻ നടത്തിയ പരാമർശത്തോട് ഐ ഗ്രൂപ്പിൽ അമർഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.