ലീഗിന് കൂടുതൽ സീറ്റ് നൽകണമെന്നല്ല ആവശ്യപ്പെട്ടത്- കെ.മുരളീധരൻ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റ് നൽകണമെന്നല്ല താൻ പറഞ്ഞതെന്ന് കെ.മുരളീധരൻ എം.പി. മുന്നണി വിട്ടുപോയ ഘടകകക്ഷികളുടെ സീറ്റുകൾ വീതം വെക്കുബോൾ ലീഗിന് ഉൾപ്പെടെ നൽകണമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് കെ മുരളീധരൻ. അല്ലാതെ ലീഗിന് കൂടുതൽ സീറ്റു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

നേരത്തെ ലീഗിന് കൂടുതൽ സീറ്റുകൾ നൽകണമെന്ന പ്രസ്താവന കോൺഗ്രസിന് ഉള്ളിൽ തന്നെ എതിർപ്പിന് ഇടയാക്കിയിരുന്നു. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അതിന് താൻ ഉത്തരവാദിയല്ലെന്നും മുരളീധരൻ വ്യക്തമാക്കി.

അതിനിടെ കോഴിക്കോട് ജില്ലയില്‍ അധികമായി രണ്ട് സീറ്റുകള്‍ വാങ്ങണമെന്ന് മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. വടകര, പേരാമ്പ്ര, ബേപ്പൂർ സീറ്റുകളില്‍ ഏതെങ്കിലും രണ്ട് സീറ്റുകള്‍ വേണമെന്നാണ് ആവശ്യം.

Tags:    
News Summary - K Muraleedharan did not want to give more seats to the league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.