ന്യൂഡൽഹി: രാജ്യവ്യാപകമായി ജ്വല്ലറികളിൽ കസ്റ്റംസ് പരിശോധന. 500,1000 രൂപ നോട്ട് പിൻവലിച്ച ദിവസം വ്യാപകമായി സ്വർണ വിൽപന നടന്നെന്ന വിവരത്തെത്തുടർന്നാണ് കസ്റ്റംസ് പരിശോധന. സംസ്ഥാനത്തും വിവിധ ജ്വല്ലറികളിൽ അന്വേഷണം നടക്കുകയാണ്. കൊച്ചിയിൽ എല്ലാ ജ്വല്ലറികളിലും പരിശോധന നടത്തി. നിരോധനം പ്രാബല്യത്തിൽ വന്ന ദിവസം 30 കിലോവരെ സ്വർണം വിൽപന നടന്നതായാണ് വിവരം.
ജ്വല്ലറികളിലെ സ്വർണത്തിന്റെ അളവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.