Posted On
date_range Updated On
date_range ജസ്റ്റിസ് ഋഷികേശ് റോയി കേരള ഹൈകോടതിയിലേക്ക്
കൊച്ചി: കേരള ഹൈേകാടതിയിലേക്ക് ഗുവാഹതി ഹൈകോടതിയിൽനിന്ന് പുതിയ ജഡ്ജ് സ്ഥലം മാറി എത്തുന്നു. മുതിർന്ന ജഡ്ജി ഋഷികേശ് റോയിയെ കേരളത്തിലേക്ക് സ്ഥലം മാറ്റിയുള്ള പ്രസിഡൻറിെൻറ ഉത്തരവിെൻറ അടിസ്ഥാനത്തിൽ കേന്ദ്ര നിയമ മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
ജൂൺ 11നകം സ്ഥാനം ഏറ്റെടുക്കാനാണ് നിർദേശമെങ്കിലും ചൊവ്വാഴ്ച തന്നെ ചുമതലയേറ്റേക്കും. ജഡ്ജിയായാണ് നിയമനം. എന്നാൽ, നിലവിലെ കേരള ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച വിരമിക്കുന്ന സാഹചര്യത്തിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആക്കി ഇദ്ദേഹത്തെ നിയമിച്ചേക്കും. ഇത് സംബന്ധിച്ച വിജ്ഞാപനവും ഉടനുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.