file photo

കൊച്ചി: കേരളത്തിലെ വിവിധ ഡാമുകളിൽനിന്ന് ഒരേസമയം വെള്ളം തുറന്നുവിട്ടത് പ്രളയം മൂലമുള്ള നാശനഷ്​ടം വർധിപ്പിച ്ചെന്ന്​ ഹൈകോടതി നിയോഗിച്ച അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട്​. പ്രളയം സംബന്ധിച്ച്​ മുന്നറിയിപ്പുകൾ നൽകിയത് ദ്രുതകർമ പദ്ധതിയിലെ (എമർജൻസി ആക്​ഷൻ പ്ലാൻ) മാർഗനിർദേശങ്ങൾക്കനുസരിച്ചല്ലെന്നും ഹൈകോടതിയിൽ നൽകിയ റിപ്പോർട് ടിൽ ചൂണ്ടിക്കാട്ടുന്നു.

ദുരന്തകാരണങ്ങൾ വിശദമായി അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ജഡ്ജിയുടെ അധ്യക്ഷതയിൽ ഹൈഡ ്രോളജിസ്​റ്റ്​, ഡാം മാനേജ്മ​​െൻറ്​ വിദഗ്ധൻ, എൻജിനീയർമാർ എന്നിവരടങ്ങുന്ന സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിക്കണ മെന്ന​ ശിപാർശയും അമിക്കസ്​ക്യൂറി നൽകിയിട്ടുണ്ട്​.

പ്രളയദുരന്തത്തി​​​െൻറ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല സാ ങ്കേതിക സമിതിക്ക് രൂപം നൽകണമെന്നാവശ്യ​െപ്പട്ട്​ ഇ. ശ്രീധരൻ പ്രസിഡൻറായ ഫൗണ്ടേഷൻ ഫോർ റെസ്​റ്റൊറേഷൻ ഒാഫ് നാഷനൽ വാല്യൂസ് എന്ന സംഘടനയടക്കം നൽകിയ ഹരജികളുടെ അടിസ്​ഥാനത്തിലാണ്​ കോടതി അമിക്കസ്ക്യൂറിയെ നിയോഗിച്ചത്.

പ്രളയ ത്തി​​​െൻറ ആഘാതം വർധിച്ചതിന്​ ഡാം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്​ച കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. ആഗ സ്​റ്റ്​ മാസത്തി​​​െൻറ ആദ്യ ആഴ്​ച തന്നെ ഡാമുകളിൽ ഉയർന്ന ജലനിരപ്പ്​ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കനത്ത മഴക് കൊപ്പം ഈ ഡാമുകൾ ഒന്നിച്ച്​ തുറന്നുവിട്ടത്​ അതിരൂക്ഷമായ പ്രളയത്തിന്​ കാരണമായി. ഡാം പരിപാലന ചുമതലയുള്ളവർ കാലാവസ്​ഥ മുന്നറിയിപ്പുകളെ മാത്രം ആശ്രയിച്ച്​ നടപടി സ്വീകരിക്കാൻ പാടില്ലായിരുന്നു​. പ്രവചനത്തിൽ ചില വ്യത്യാസങ്ങളുണ്ടായതി​​​െൻറ പേരിൽ ഡാമുകൾ തുറന്നുവിടാൻ വൈകിയെന്നത്​ ന്യായീകരിക്കാനാവില്ല.

ഫലപ്രദമായ പ്രളയമേഖല പരിപാലനം ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ 79 ഡാമുകളിൽ ഒന്നു പോലും പ്രളയനിയന്ത്രണത്തിനായി ഉപയോഗിച്ചില്ല. അണക്കെട്ടുകൾ ചളിനിറഞ്ഞ്​ സംഭരണ ശേഷി കുറഞ്ഞ അവസ്​ഥയിലായിരുന്നു. ഇത്​ യഥാശ്രമം പരിഹരിക്കാൻ ശ്രമിച്ചില്ല. ഡാം പരിപാലനവുമായി ബന്ധപ്പെട്ട്​ സർക്കാറുകളും കേന്ദ്ര ജല കമീഷനുമടക്കം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളോ ശാസ്​ത്രീയ മാനദണ്ഡങ്ങളോ നടപ്പാക്കുകയോ പാലിക്കുകയോ ചെയ്​തിട്ടില്ല. ​ദ്രുതകർമ പദ്ധതിയുടെ ഭാഗമായി പ്രളയം സംബന്ധിച്ച്​ യഥാസമയം നൽകേണ്ട മുന്നറിയിപ്പുകളുടെ അഭാവം ഉണ്ടായിട്ടുണ്ട്​.

റെഡ്​ അലർട്ട്​ നൽകിയശേഷം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറ്റാനുള്ള ശ്രമം വേണ്ടവിധം നടന്നിട്ടില്ല. പുഴകളുടെ ജലസംഭരണശേഷി കുറഞ്ഞതും പുഴയോരങ്ങൾ കൈയേറ്റങ്ങൾക്കിരയായതും പ്രളയദുരന്തം രൂക്ഷമാകാൻ കാരണമായി. 433 പേർ കൊല്ലപ്പെട്ട പ്രളയദുരന്തത്തിൽ 26,720 കോടി രൂപയുടെ നഷ്​ടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഇത്​ നികത്താൻ 31,000 കോടി വേണ്ടിവരും. കേരളത്തിൽ ഡാമുകൾ പ്രളയകാരണമായില്ലെന്ന് കേന്ദ്ര ജല കമീഷൻ റിപ്പോർട്ടുണ്ടെന്ന് കാണിച്ച് ഇനി അന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

എന്നാൽ, ഡാമുകളുമായി ബന്ധപ്പെട്ട പല വസ്തുതകളും സെൻട്രൽ വാട്ടർ കമീഷൻ പരിഗണിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡാം മാനേജ്മ​​െൻറ്​ കാര്യക്ഷമമാക്കാനും ഭാവിയിൽ പ്രളയത്തെ നേരിടാനുമുള്ള ശിപാർശകളാണ്​ വിദഗ്​ധ സമിതിയിൽനിന്ന്​ തേടേണ്ടതെന്നാണ്​​ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്​.

സമിതി പരിശോധിക്കേണ്ട വിഷയങ്ങൾ
കൊച്ചി: പ്ര​ള​യം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ന്​ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന വി​ദ​ഗ്​​ധ സ​മി​തി അ​ന്വേ​ഷി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ അ​മി​ക്ക​സ്​​ക്യൂ​റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന​താ​ണ്​ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്.

ക​ന​ത്ത നാ​ശ​ത്തി​ന് കാ​ര​ണ​മാ​യ ഘ​ട​ക​ങ്ങ​ൾ എ​ന്തൊ​ക്കെ, ഡാ​മു​ക​ളി​ലെ വെ​ള്ളം തു​റ​ന്നു വി​ട്ട​ത് പ്ര​ള​യ​ദു​ര​ന്ത​ത്തി​ന്​ കാ​ര​ണ​മാ​യോ, ഫ​ല​പ്ര​ദ​മാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ണോ ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ട​ത്, പ്ര​ള​യ​ദു​ര​ന്തം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കാ​നാ​വു​ന്ന മാ​ർ​ഗ​ങ്ങ​ളെ​ന്ത്, ന​ദി​ക​ളി​ലെ നീ​രൊ​ഴു​ക്ക് കൂ​ട്ടാ​നും ന​ദീ​തീ​ര​ത്തെ കൈ​യേ​റ്റം ഒ​ഴി​വാ​ക്കാ​നും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ന്ത്,

ഡാം ​സു​ര​ക്ഷാ അ​തോ​റി​റ്റി​യും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ശ​ക്തി​പ്പെ​ടു​ത്താ​ൻ സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​ങ്ങ​ളെ​ന്ത്, ഡാ​മു​ക​ളി​ലെ വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​ത്​ തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം നി​ല​വി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന കെ.​എ​സ്.​ഇ.​ബി, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​ക​ളി​ൽ​നി​ന്ന് ഡാം ​സേ​ഫ്റ്റി അ​തോ​റി​റ്റി​ക്കോ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്കോ കൈ​മാ​റേ​ണ്ട​തു​ണ്ടോ, ഡാ​മു​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ എ​ന്ത്​ ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ക്കേ​ണ്ട​ത്​ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലാ​ണ്​ സ​മി​തി​യു​ടെ നി​ർ​ദേ​ശം തേ​ടേ​ണ്ട​ത്.

അ​മി​ക്ക​സ്​​ക്യൂ​റി​യു​ടെ റി​പ്പോ​ർ​ട്ടി​നൊ​പ്പം ബു​ധ​നാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഋ​ഷി​േ​ക​ശ്​ റോ​യ്, ജ​സ്​​റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ അ​മി​ക്ക​സ് റി​പ്പോ​ർ​ട്ടി​ന്മേ​ൽ സ​ർ​ക്കാ​റി​​െൻറ നി​ല​പാ​ട് തേ​ടി. തു​ട​ർ​ന്ന്​ ഹ​ര​ജി പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags:    
News Summary - Judicial Probe For Flood - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.