കൊച്ചി: അമ്മയിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള ജോയ് മാത്യുവിന്‍റെ പത്രിക തള്ളി. പേരിലുണ്ടായ പ്രശ്നമാണ് പത്രിക തള്ളാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ശ്വേത മോനോൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ, രവാന്ദ്രൻ,ജഗദീഷ് എന്നിവരാണ് നിലവിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മോഹൻലാൽ പിൻമാറിയതോടെയാണ് തിരഞ്ഞെടുപ്പ്. കടുത്ത മത്സരമാണ് നിലവിലുള്ളത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് പത്രിക നല്‍കി. ആരോപണ വിധേയർ മത്സരിക്കുന്നതിനെതിരെ സംഘടനക്കുളളിൽ ഭിന്ന സ്വരം ഉയരുന്നുണ്ട്. ആരോപണ വിധേയർ മത്സരിച്ചാൽ എന്താണ് പ്രശ്നമെന്നാണ് ഇതിനെതിരെ അൻസിബ ഹസൻ പ്രതികരിച്ചത്. അമ്മയിലെ നിലവിലെ എക്സിക്യൂട്ടീവ് അംഗമാണ് അൻസിബ
വിവിധ സ്ഥാനങ്ങളിലേക്ക് 74 പേരാണ് മത്സര രംഗത്തുള്ളത്. അമ്മയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും പേർ മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 5 പേരാണ് മത്സരിക്കുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.