Posted On
date_range Updated On
date_range ജോസഫൈെൻറ രാജികൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല -പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: ജോസഫൈെൻറ ഭാഗത്തുനിന്നുണ്ടായത് മനുഷ്യത്വമില്ലാത്ത പെരുമാറ്റമാണെന്നും രാജികൊണ്ടൊന്നും പ്രശ്‌നത്തിന് പരിഹാരമാവില്ലെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിത കമീഷന്‍ അധ്യക്ഷ പദവിയിലിരിക്കുന്ന ഒരാള്‍ ദുരിതം അനുഭവിക്കുന്നവരോട് നീതിപുലര്‍ത്തിയില്ല എന്നത് ന്യായീകരിക്കാനാവാത്തതാണ്. ഈ ഭരണകാലത്ത് പ്രകടമാകുന്ന അധികാരത്തിെൻറ ഹുങ്കായി കാലം അതിനെ രേഖപ്പെടുത്തും.
പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നതിനുശേഷം 'ഇനിയൊന്നും നോക്കാനില്ല' എന്ന നിലപാടുമായാണ് മുന്നോട്ടുപോകുന്നത്. അതുവലിയ അപകടം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.