മന്ത്രിക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി  ജിഷ്ണുവിന്‍െറ കുടുംബം

വളയം: ‘‘ഇനിയൊരമ്മക്ക് മുന്നിലും നിങ്ങള്‍ ഇതുപോലെ വന്നിരിക്കാനിടയാകരുത്. തുണ്ടു പേപ്പറില്‍ കോപ്പിയടിച്ചെന്നാണ് അവരാദ്യം പറഞ്ഞത്. പിന്നീട് മറ്റൊരു കുട്ടിയുടെ പരീക്ഷപേപ്പര്‍ നോക്കിയെഴുതിയെന്നായി. ഇതും പൊളിഞ്ഞതോടെ ആത്മഹത്യക്കുറിപ്പുമായി രംഗത്തത്തെിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് നീതി ലഭിക്കണം’’- പാമ്പാടി നെഹ്റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ്യുടെ മാതാവിന്‍െറ വാക്കുകളാണിവ. ഏക മകന്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന ജിഷ്ണു പ്രണോയ്യുടെ വീട്ടില്‍ സാന്ത്വന വാക്കുകളുമായി എത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്‍െറ മുമ്പില്‍ മാതാപിതാക്കള്‍ മകന്‍െറ നീറുന്ന ഓര്‍മയില്‍ പരാതിയുടെ കെട്ടഴിക്കുകയായിരുന്നു.
മകന്‍െറ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പിതാവ് അശോകനും മാതാവ് മഹിജയും പറഞ്ഞു. ജിഷ്ണുവിന്‍െറ വളയം പൂവംവയലിലെ വീട്ടിലാണ് വ്യാഴാഴ്ച രാവിലെ 7.30 ഓടെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എത്തിയത്. മന്ത്രിയുടെ സന്ദര്‍ശനമറിഞ്ഞ് അതിരാവിലെതന്നെ നിരവധി പേരാണ് മരണവീട്ടിലത്തെിയത്. ദു$ഖം അടക്കി വെച്ച് സന്ദര്‍ശകരെ സ്വീകരിച്ചിരുത്തിയ പിതാവ് അശോകന്‍ മന്ത്രിയത്തെിയതോടെ വികാരാധീനനായി പൊട്ടിക്കരയുകയായിരുന്നു. പഠനത്തില്‍ ഏറെ മികച്ചുനിന്ന മകന്‍ ആത്മഹത്യ ചെയ്യില്ളെന്നും പരീക്ഷത്തലേന്ന് പുലര്‍ച്ചെ ഫോണില്‍ വിളിച്ച് പഠനം കഴിഞ്ഞെന്നും ജിഷ്ണു പറഞ്ഞിരുന്നു.
അവനെ ആത്്മഹത്യയിലേക്ക് തള്ളിവിട്ടതാണ്. കുറ്റക്കാരെ കണ്ടത്തെി അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കണം. ഇതിനായി നിങ്ങളെല്ലാവരും ഒരുമിച്ചു നില്‍ക്കണം. അവന്‍െറ ശരീരത്തിലുണ്ടായ മുറിവുകള്‍ എങ്ങനെയുണ്ടായതാണെന്ന്് പുറംലോകമറിയണം. കോളജില്‍ മാറ്റിവെച്ച പരീക്ഷയെക്കുറിച്ച് പുറത്തറിയിച്ചതിന് മകനോട് അവര്‍ക്ക് വിരോധമുണ്ടായിരുന്നു. ഇതാണ് അവനെ ഇല്ലാതാക്കാന്‍ കാരണമായത്. ചുറ്റും കൂടിനിന്നവരെ പോലും കണ്ണീരണിയിച്ച് അമ്മ വിതുമ്പിയപ്പോള്‍ പിതാവും പലപ്പോഴും കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ മന്ത്രിയും പാടുപെട്ടു.  

Tags:    
News Summary - jishnu pranoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.