ജിഷ വധം: തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈകോടതിയില്‍

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെ.വി. പാപ്പു ഹൈകോടതിയില്‍. നേരത്തേ, ഈ ആവശ്യമുന്നയിച്ച് പാപ്പു നല്‍കിയ ഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഹരജി നവംബര്‍ 29ന് പരിഗണിക്കാന്‍ മാറ്റി.
2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ഥിനിയായ ജിഷയെ പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. അസം സ്വദേശിയായ പ്രതി അമീറുല്‍ ഇസ്ലാം പിന്നീട് അറസ്റ്റിലായി. ലൈംഗികാസക്തിയോടെ പ്രതി ജിഷയുടെ വീട്ടിലത്തെിയെന്നും ഇതിനെ എതിര്‍ത്ത ജിഷയെ പ്രതി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കടന്നുവെന്നുമാണ് പൊലീസ് കണ്ടത്തെിയത്.
എന്നാല്‍, കേസിന്‍െറ തുടക്കം മുതല്‍ അന്വേഷണം അടുക്കും ചിട്ടയുമില്ലാതെയാണ് നടന്നതെന്നും സാഹചര്യത്തെളിവുകള്‍ കൂട്ടിയിണക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ളെന്നും വസ്തുതാപരമായ തുടരന്വേഷണം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

 

Tags:    
News Summary - jisha murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT