Posted On
date_range Updated On
date_range ജിഷ വധം: തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ
കൊച്ചി: ജിഷ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയെ സമീപിച്ചു. കേസിൽ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പാപ്പു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി നാളെ വാദം കേൾക്കും.
ജിഷവധക്കേസ് അന്വേഷണസംഘത്തിെൻറ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നാണ് ഹരജിയിൽ പാപ്പു പറയുന്നത്. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്. ജിഷയെ വധിക്കാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. പ്രതിയായ അമീറുൽ ഇസ്ലാം ഒറ്റക്കാണ് കൊല നടത്തിയതെന്ന പൊലീസിെൻറ വാദം വിശ്വസിക്കാന്‍ കഴിയില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.