സാകിര്‍ നായിക്കിന്‍െറ സംഘടന നിരോധിച്ചത് ജനാധിപത്യവിരുദ്ധം –ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ. സാകിര്‍ നായിക്കിന്‍െറ സംഘടനയായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ യു.എ.പി.എ പ്രകാരം നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധവും വിവേചനപരവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്.

മതസ്പര്‍ധയുണ്ടാക്കുന്നതും അങ്ങേയറ്റം പ്രകോപനപരവും രാജ്യത്തിന്‍െറ സൗഹാര്‍ദാന്തരീക്ഷത്തെ തകര്‍ക്കുന്നതുമായ പ്രഭാഷണങ്ങള്‍ നടത്തുന്ന വ്യക്തികളും സംഘടനകളും രാജ്യത്ത് സൈ്വരവിഹാരം നടത്തുന്നു. ഇത്തരം സാഹചര്യത്തില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലാത്ത സംഘടനകളുടെമേല്‍ നിരോധനമേര്‍പ്പെടുത്തുന്നത് തീര്‍ത്തും വിവേചനപരമാണ്. നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പ്രസ്തുത വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്.

സംഘടനകളെ നിരോധിക്കുന്നതും ഏറെ വിമര്‍ശിക്കപ്പെട്ട ഭീകരനിയമങ്ങള്‍ പ്രയോഗിക്കുന്നതും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളുടെ ലംഘനമാണ്. നിരോധനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. അടുത്തകാലത്തായി കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുമുണ്ടാകുന്ന പല നടപടികളും ജനവിരുദ്ധമാകുന്നത് ഏറെ ആശങ്കയുളവാക്കുന്നതാണെന്നും അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.

 

Tags:    
News Summary - jih

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.