ഷുഹൈബിൻെറ ഓർമകളെ അപമാനിച്ചെന്ന്; കെ.എസ്.യു നേതാവിനെതിരെ നടപടി

മലപ്പുറം: കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടതിെനത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ കെ.എസ്.യു നേതാവിനെതിരെ നടപടി. മലപ്പുറം ജില്ല വൈസ് പ്രസിഡൻറ്​ ജസ്​ല മാടശ്ശേരിയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ്​ ചെയ്തത്. 

ഷുഹൈബിൻെറ ഓർമകളെ മോശപ്പെടുത്തുന്ന തരത്തിൽ നിരുത്തരവാദ പ്രതികരണം നടത്തിയതിനാണ് സംഘടന ചുമതലകളിൽനിന്ന് മാറ്റിനിർത്തുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് അറിയിച്ചു. ‘രാഷ്​ട്രീയം മുതലെടുപ്പി​േൻറതാകുമ്പോള്‍, പരസ്പരം പണികൊടുക്കലിൻെറതാകുമ്പോൾ, വെട്ടും കൊലയും സാധാരണമാവും, സ്വാഭാവികവും’ എന്ന ഫേസ്ബുക്ക് പോസ്​റ്റാണ്​ നേതൃത്വത്തെ ചൊടിപ്പിച്ചത്.

നടപടിയെടുക്കണമെന്ന്​ ചിലർ ആവശ്യമുന്നയിച്ചതോടെ വിശദീകരണവുമായി ജസ്​ല രംഗത്തെത്തി. ഷുഹൈബി​​​െൻറ ചലനമറ്റ ശരീരം കണ്ട വേദനയിൽ രാഷ്​ട്രീയ പ്രവർത്തനത്തെപ്പോലും കുറെ നേരത്തേക്ക് വെറുത്തുപോയെന്നും പലരും താൻ ഉദ്ദേശിച്ച അർഥത്തിലല്ല പോസ്​റ്റ്​ വായിച്ചതെന്നും ഇവർ വ്യക്തമാക്കി. നടപടി പ്രതീക്ഷിച്ചതാണെന്ന് ജസ്​ല ‘മാധ്യമ’ത്തോട് പറഞ്ഞു.

സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന തന്നെ പുകച്ചുപുറത്തുചാടിക്കാൻ സംഘടനക്കുള്ളിൽ മുമ്പേ ശ്രമമുണ്ട്. തിരുവനന്തപുരത്ത് ഫിലിം ഫെസ്​റ്റിവലിനിടെ താൻ ഫ്ലാഷ് മോബ് നടത്തിയിരുന്നു. മലപ്പുറത്തെ മുസ്​ലിം പെൺകുട്ടി ഇത് ചെയ്യാൻ പാടില്ലെന്നാണ് ചില സഹപ്രവർത്തകർ ഉപദേശിച്ചതെന്നും തട്ടമിട്ട് സമരമുഖങ്ങളിൽ സജീവമായിരുന്ന സമയത്ത് ഇല്ലാത്ത എതിർപ്പ് ഇപ്പോഴെന്തിനെന്നാണ് അന്ന് തിരിച്ചുചോദിച്ചതെന്നും ജസ്​ല പറഞ്ഞു.
 

Tags:    
News Summary - Jazla Madasseri- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.