ജയരാജൻ വധശ്രമക്കേസ്: സുപ്രീംകോടതി പിഴത്തുക ഒഴിവാക്കി; ആർ.എസ്.എസ് പ്രവർത്തകന് മോചനം

ന്യൂഡൽഹി: സി.പി.എം നേതാവ് പി. ജയരാജനെ വധിക്കാൻ ശ്രമിച്ചതിന് വിചാരണ കോടതി 10 വർഷം തടവിന് ശിക്ഷിച്ച ആർ.എസ്.എസ് പ്രവർത്തകൻ ചിരുകണ്ടോത്ത് പ്രശാന്തിന് പിഴത്തുക നൽകാതെ ജയിൽമോചനത്തിന് വഴിയൊരുക്കി സുപ്രീംകോടതി.

വിചാരണ കോടതി വിധിച്ച 10 വർഷത്തെ ശിക്ഷ ഒരുവർഷമാക്കി വെട്ടിച്ചുരുക്കിയ കേരള ഹൈകോടതി വിധിയിൽ ജയിൽ മോചനത്തിന് അഞ്ച് ലക്ഷം രൂപ പിഴത്തുക കെട്ടിവെക്കണമെന്ന് നിർദേശിച്ചത് ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് മരവിപ്പിച്ചു.

കുനിയിൽ ഷനൂബ്, തൈക്കണ്ടി മോഹനൻ, പാര ശശി, ജയപ്രകാശൻ, കടിച്ചേരി അജി, കൊയ്യോൻ മനു എന്നീ പ്രതികളെ ഹൈകോടതി കുറ്റമുക്തരാക്കിയതിനെതിരെ സംസ്ഥാന സർക്കാറും പി. ജയരാജനും സമർപ്പിച്ച ഹരജികളിൽ സുപ്രീംകോടതി വിശദവാദം കേൾക്കും.

Tags:    
News Summary - Jayarajan assassination attempt case: Supreme Court waives fine; RSS activist released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.