Posted On
date_range Updated On
date_range കശ്മീരില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
തിരുവനന്തപുരം: കശ്മീരില്‍ മരിച്ച സൈനികന്‍ വി.പി അക്ഷയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അക്ഷയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ബ്രിഗേഡിയര്‍ ശേഷാദ്രിയും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചക്ക് 12 മണിയോടെ കുടപ്പനക്കുന്നിലെ വിട്ടിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്ക്കരിക്കും.
തിരുവനന്തപുരം സ്വദേശിയായ അക്ഷയ് ആർമിയിൽ സീപോയി റാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. തിങ്കളാഴ്ച രാത്രി ജോലിക്കിടെയുണ്ടായ തീപിടുത്തത്തിലാണ് മരണം സംഭവിച്ചത്. വേണു - പ്രിയ ദമ്പതികളുടെ മകനായ അക്ഷയ് ആറ് വര്‍ഷം മുമ്പാണ് സൈന്യത്തില്‍ ചേര്‍ന്നത്. അഹമ്മദാബാദിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന് പിന്നലെയാണ് ദുരന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.