??????? ?????? ??? ??? ?????????

നാടും നഗരവും വിജനം; ജനതാ കർഫ്യൂ ഏറ്റെടുത്ത് കേരളം -ചിത്രങ്ങൾ കാണാം

കോഴിക്കോട്: കോവിഡ് 19 വ്യാപനത്തെ ചെറുക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ഏറ്റെടുത്ത് കേരളം. നാടും നഗരവും അക്ഷരാർഥത്തിൽ വിജനമായി. അപൂർവം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളും കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് പണിമുടക്കിയതോടെ മഹാമാരിയെ നേരിടാനായി നാട് സ്തംഭിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം

ആലപ്പുഴ സീറോ ജങ്ഷൻ (ബിമൽ തമ്പി)
തൃശൂർ ടൗൺ (ജോൺസൺ വി. ചിറയത്ത്)
കോഴിക്കോട് പാളയം ബസ് സ്റ്റാൻഡ് (പ്രകാശ് കരിമ്പ)
വിജനമായ കൊടുവള്ളി ഓപ്പൺ സ്റ്റേജ് ജങ്ഷൻ (ബൈജു കൊടുവള്ളി)
പരപ്പനങ്ങാടി നഗരം
കണ്ണൂർ കാൾടെക്സ് ജങ്ഷൻ (കെ.എം. ഗിരീഷ്)
വിജനമായ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ , കെ.എസ്.ആർ.ടി.സി പരിസരം (പി.ബി. ബിജു)
കൽപ്പറ്റ ടൗൺ (അനീസ് മൊയ്തീൻ)
കണ്ണൂർ കാൾടെക്സ് ജങ്ഷൻ
തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
തമ്പാനൂരിൽ സർവിസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസുകൾ (പി.ബി. ബിജു)
വിജനമായ തിരുവനന്തപുരം ചാല മാർക്കറ്റ് (പി.ബി. ബിജു)

Tags:    
News Summary - janata curfew in kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.