ജനശതാബ്ദി പുറപ്പെട്ടത് കോഴിക്കോട്ട് നിന്ന്; കണ്ണൂരിലെ യാത്രക്കാർക്ക് പണം തിരികെ നൽകും

കോഴിക്കോട്: സം​സ്​​ഥാ​ന​ത്ത്​ ​പ്ര​തി​ദി​ന ട്രെ​യി​ൻ സ​ർ​വി​സ്​ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചതി​​െൻറ ഭാഗമായി തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് തിങ്കളാഴ്​ച രാവിലെ പുറപ്പെട്ടത് കോഴിക്കോട്ടുനിന്ന്. തിങ്കളാഴ്ച പുലർച്ചെ 4.50ന് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസാണ് കോഴിക്കോട് നിന്നും പുറപ്പെട്ടത്. സംസ്ഥാന സർക്കാരിന്‍റെ ഇടപെടൽ മൂലമാണ് കണ്ണൂരിൽ നിന്നും പുറപ്പെടേണ്ട ട്രെയിൻ കോഴിക്കോട്ടുനിന്നും പുറപ്പെട്ടതെന്നാണ് സൂചന. തിരികെ തിരുവനന്തപുരത്ത് നിന്നും ഉച്ചയോടെ പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും.

കണ്ണൂരിൽ നിന്നുള്ള യാത്രക്കാർക്ക് റിസർവേഷൻ സ്വീകരിച്ചിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്താനും നിർദേശമുണ്ടായിരുന്നു. കോഴിക്കോട്ട് നിന്ന് ട്രെയിൻ പുറപ്പെട്ടതോടെ കണ്ണൂരിൽ നിന്നുള്ളവരുടെ യാത്ര മുടങ്ങി. ടിക്കറ്റ് തുക യാത്രാക്കാർക്ക് മടക്കിനൽകുമെന്ന് റെയിൽവെ അറിയിച്ചു. 

കണ്ണൂർ കൂടാതെ ജനശതാബ്ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പുകളും കേരള സർക്കാരിന്‍റെ നിർദേശത്തെ തുടർന്ന് റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ കോവിഡ് കേസുകളുടെ ബാഹുല്യവും എല്ലാ സ്റ്റേഷനുകളിലും സ്ക്രീനിങ് സൗകര്യം ഒരുക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് സംസ്ഥാന സ‍ർക്കാർ ജനശതാബ്ദി ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിചുരുക്കിയതെന്നാണ് സൂചന.

ജ​ന​ശ​താ​ബ്​​ദി​ക്ക്​ പു​റ​മെ വേ​ണാ​ടി​​െൻറ റേ​ക്ക് ഉ​പ​യോ​ഗി​ച്ച്​ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്കും തി​രി​ച്ചും സ്​​പെ​ഷ​ൽ സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്ത്​ നി​ന്നാ​രം​ഭി​ക്കു​ന്ന മം​ഗ​ള​ക്ക്​ ക​ണ​ക്​​ഷ​ൻ ട്രെ​യി​ൻ എ​ന്ന നി​ല​യി​ൽ കൂ​ടി​യാ​ണ്​ ഇൗ ​​സ​ർ​വി​സ്. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ്​ ​ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്. ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​ന് ഒ​ന്ന​ര മ​ണി​ക്കൂ​ർ മു​മ്പ് സ്​​റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നു. 

ക​ൺ​ഫേം ടി​ക്ക​റ്റ് ഉ​ള്ള​വ​രെ മാ​ത്ര​മാ​ണ്​ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച​ത്. അ​തും ആ​രോ​ഗ്യ പ​രി​േ​​ശാ​ധ​ന​യി​ൽ കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം. ചാ​ർ​ട്ട്​ ത​യാ​റാ​യ​ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ അ​വ​സാ​ന​ത്തെ അ​ര​മ​ണി​ക്കൂ​റി​ൽ​നി​ന്ന്​ ര​ണ്ട്​ മ​ണി​ക്കൂ​റാ​യി ദീ​ർ​ഘി​പ്പി​ച്ച​ത്​ നി​ര​വ​ധി​പേ​ർ​ക്ക്​ ഉ​പ​കാ​ര​മാ​യി. ഇ​തി​നി​ടെ സെ​ക്ക​ൻ​ഡ്​ സി​റ്റി​ങ്ങി​ലെ​യ​ട​ക്കം ഇ​രി​പ്പി​ട സൗ​ക​ര്യ​ത്തെ​ക്കു​റി​ച്ച്​ ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ​ട്രെ​യി​നു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ്​ യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. 

ജ​ന​ശ​താ​ബ്​​ദി​ക​ളി​ൽ ബു​ക്കി​ങ്ങി​ൽ ഇ​ടി​വു​വ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം മൂ​ന്നു​ പേ​ർ​ക്കി​രി​ക്കാ​വു​ന്ന ഇ​ടു​ങ്ങി​യ സീ​റ്റു​ക​ളാ​ണെ​ന്നും യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്​​റ്റേ​ഷ​നി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ ട്രെ​യി​നി​ൽ ക​യ​റി​യ​ശേ​ഷം യാ​ത്ര​ക്കാ​ർ കൂ​ടി​യി​രു​ന്ന്​ യാ​ത്ര ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
 

Tags:    
News Summary - Janashathabdi train stats from kozhikode- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.