ബി.ജെ.പി, സി.പി.എം നേതാക്കൾക്കെതിരെ പരാതി നൽകി ജമാഅത്തെ ഇസ്‍ലാമി

കോഴിക്കോട്: ജമ്മു- കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കെതിരെ ഉണ്ടായ ആക്രമണത്തെ തങ്ങൾ പിന്തുണച്ചുവെന്ന വ്യാജം പ്രചരിപ്പിച്ച് ബിേ.ജെ.പി, സി.പി.എം നേതാക്കൾ മതസ്പർധയും വർഗീയ ധ്രുവീകരണവും ഉണ്ടാക്കി കലാപത്തിന് ശ്രമിക്കുന്നതായി കാണിച്ച് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി.

കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു മുസ്‍ലിം സംഘടനയെ ദേശദ്രോഹികളും പാകിസ്താൻ വാദികളുമായി ചിത്രീകരിച്ച് ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ മുസ്‍ലിം ഭീതി (ഇസ്‍ലാമോഫോബിയ) പടർത്തി അതുവഴി മതസ്പർധയും കലാപവും സൃഷ്ടിക്കാനുള്ള ശ്രമമാണ് ബി.ജെ.പി, സി.പി.എം നേതാക്കൾ നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, സി.പി.എം എറണാകുളം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എസ്. അരുൺ കുമാർ, സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം നാസർ കൊളായി എന്നിവർക്കെതിരെയാണ് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അസി. സെക്രട്ടറി കെ. നജാത്തുല്ല പരാതി നൽകിയത്.

സൗഹാർദത്തോടെ കഴിയുന്ന നിലമ്പൂർ മണ്ഡലത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കി തങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് നേടാനുള്ള ഹീനമായ ശ്രമമാണ് പ്രതികൾ നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു.

Tags:    
News Summary - Jamaat-e-Islami files complaint against BJP and CPM leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.