ന്യൂഡൽഹി: ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെ ചോദ്യംചെയ്യാൻ അന്വേഷണ സംഘം പഞ്ചാബ് പൊലീസിെൻറ സഹായം തേടി. ദലിത് സംഘടനകൾ വ്യാഴാഴ്ച പ്രഖ്യാപിച്ച ഭാരത് ബന്ദിനു ശേഷമായിരിക്കും ചോദ്യംചെയ്യൽ ഉചിതമെന്ന് ജലന്ധർ പൊലീസ് കമീഷണർ പി.കെ. സിൻഹ അന്വേഷണ സംഘത്തെ അറിയിച്ചു.
അതേസമയം, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ സഭാതലത്തിൽ നൽകിയ പരാതി സംബന്ധിച്ച് വ്യക്തത വരുത്താൻ തിങ്കളാഴ്ച മധ്യപ്രദേശിൽ എത്തിയ അന്വേഷണ സംഘം ഉൈജ്ജൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേലിേൻറ മൊഴി രേഖപ്പെടുത്തി.
വത്തിക്കാൻ പ്രതിനിധിയുടെയും മൊഴി അന്വേഷണ സംഘം രേഖെപ്പടുത്തും. ശനിയാഴ്ച വത്തിക്കാൻ എംബസിയിലെത്തിയ അന്വേഷണ സംഘത്തെ മുൻകൂർ അനുമതി വാങ്ങാത്തതിനാൽ തിരിച്ചയച്ചിരുന്നു. ഇതേതുടർന്ന് തിങ്കളാഴ്ച അന്വേഷണ സംഘം വത്തിക്കാൻ എംബസിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മധ്യപ്രദേശിൽനിന്ന് തിരിച്ചെത്തിയ ശേഷം വത്തിക്കാൻ പ്രതിനിധിയുടെ മൊഴി രേഖപ്പെടുത്തും. ശനിയാഴ്ച കന്യാസ്ത്രീയുടെ ബന്ധുവായ യുവതിയുടെ െമാഴി രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.