Posted On
date_range Updated On
date_range ജലന്ധർ പീഡനം: അടിയന്തര തീരുമാനം വേണം -കെ.എല്‍.സി.എ
കൊച്ചി: ലൈംഗിക പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിെൻറ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി. ഇൗ ആവശ്യമുന്നയിച്ച് അസോസിയേഷൻ സി.സി.ബി.ഐ (അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സമിതി) പ്രസിഡൻറ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് കത്ത് നല്‍കി.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജ്യംബാട്ടിസ്റ്റ ഡിക്വാത്രോക്കും ഇതേ ആവശ്യം ഉന്നയിച്ച് അസോസിയേഷൻ കത്ത് നല്‍കിയിട്ടുണ്ട്.
ബിഷപ്പിനെതിരെ ഉയർന്ന ആരോപണത്തിെൻറ പേരില്‍ കത്തോലിക്ക സഭ പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടരുത്. ഇതിനുള്ള നടപടികള്‍ മെത്രാന്‍ സമിതിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.