കോട്ടയം: ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ അേന്വഷണം നടക്കുകയാെണന്നും മറിച്ചുള്ള ആരോപണങ്ങൾ വസ്തുതാപരമല്ലെന്നും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ. ഡൽഹിയടക്കം വിവിധ സ്ഥലങ്ങളിൽ കന്യാസ്ത്രീകളടക്കം പലരിൽനിന്നും െമാഴിയെടുക്കാനുണ്ട്. അവർ ഇങ്ങോട്ട് വരാമെന്ന് അറിയിച്ചതിനാൽ നടപടി വൈകുന്നുണ്ട്. ഇവിടെയെത്തി മൊഴി നൽകുന്നതിനോട് അന്വേഷണസംഘവും താൽപര്യം അറിയിച്ചു. എല്ലാ നടപടിയും ഉടൻ പൂർത്തിയാക്കും -ജില്ല പൊലീസ് മേധാവി പറഞ്ഞു. ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരൻ വാർത്ത ചാനലിന് നൽകിയ അഭിമുഖം ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു ജില്ല പൊലീസ് മേധാവിയുെട പ്രതികരണം.
ബിഷപ്പിനെതിരെ ഗുരുതര ആരോപണങ്ങളും സഹോദരൻ ഉന്നയിച്ചിരുന്നു. ബിഷപ്പിന് കേരളത്തിലും കേന്ദ്രത്തിലും ഉന്നത ബന്ധങ്ങളുള്ളതിനാൽ െപാലീസ് ഉദ്യോഗസ്ഥൻ സമ്മര്‍ദം നേരിടുകയാണ്. പരാതിക്കാരിക്ക് നീതി കിട്ടുന്നില്ല. അേന്വഷണം പരമാവധി വൈകിപ്പിച്ച് ഇരയെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നു. ബിഷപ്പിനെ സംരക്ഷിച്ച് കത്തോലിക്കസഭ വിശ്വാസ്യത ഇല്ലാതാക്കുന്നു -എന്നിവയായിരുന്നു ആരോപണങ്ങൾ. ജില്ല പൊലീസ് മേധാവി ഇതും നിഷേധിച്ചു. നടപടികൾ സുതാര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതിനിടെ, ബിഷപ്പിെൻറ അറസ്റ്റിന് ആഭ്യന്തര വകുപ്പ് തടസ്സംനിൽക്കുകയാണെന്നുള്ള ആക്ഷേപങ്ങളും ശക്തമാണ്. കന്യാസ്ത്രീയുടെ പരാതിയിൽ നടത്തിയ അന്വേഷണങ്ങളിൽ ബിഷപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി തെളിവ് ലഭിച്ചിട്ടും മൊഴിയെടുക്കാൻപോലും അന്വേഷണസംഘം തയാറാവുന്നില്ലെന്നും ആരോപണമുണ്ട്. കന്യാസ്ത്രീക്കെതിെര ബിഷപ് നിരത്തിയ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ശേഖരിക്കാന്‍ ഉന്നതതലത്തില്‍നിന്ന് നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അറസ്റ്റിന് തയാറെടുത്ത അന്വേഷണസംഘവുമായി ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന് നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പുതിയ വഴിത്തിരിവെന്ന മാധ്യമ റിപ്പോർട്ടുകളും എസ്.പി തള്ളി. ഇത്തരം ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ബിഷപ്പിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കം നടക്കുന്നുണ്ടെന്ന നിലപാടിലാണ് കന്യാസ്ത്രീയുടെ ബന്ധുക്കൾ. അതേസമയം, ബിഷപ്പിനെതിരെ െപാലീസിനെ സമീപിച്ച കന്യാസ്ത്രീയുമായി തെൻറ ഭർത്താവിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച യുവതിയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം ഡൽഹിയിലേക്ക് പോകും. അേന്വഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നു കാട്ടി നോട്ടീസ് നൽകിയിരുന്നു. ഞായറാഴ്ചകൂടി കാക്കുമെന്നും എത്തിയില്ലെങ്കിൽ ഡൽഹിയിലേക്ക് പോകുമെന്നും ൈവക്കം ഡിവൈ.എസ്.പി കെ. സുഭാഷ് പറഞ്ഞു.
കന്യാസ്ത്രീക്കെതിരെ അവിഹിതബന്ധം ആരോപിച്ച് സഭ നേതൃത്വത്തിന് പരാതി ലഭിെച്ചന്നും ഇതിൽ നടപടിയെടുത്തതിെൻറ വൈരാഗ്യത്തിലാണ് ഇവർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ രംഗത്ത് എത്തിയതെന്ന് ജലന്ധർ രൂപത നേതൃത്വം ആരോപിച്ചിരുന്നു. ഇതിൽ വ്യക്തതവരുത്താനാണ് ഇവരുടെ മൊഴിയെടുക്കുന്നതെന്ന് അന്വേഷണസംഘം പറയുന്നത്. ആരോപണവിധേയനെയും കാണുമെന്നാണ് സൂചന.പീഡനം നടെന്നന്ന് കന്യാസ്ത്രീ മൊഴിനൽകിയ തീയതികളിൽ ബിഷപ് കുറവിലങ്ങാെട്ട മഠത്തിൽ എത്തിയപ്പോൾ വാഹനം ഒാടിച്ച ഡ്രൈവെറ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇയാളെ കണ്ടെത്താൻ അന്വേഷണസംഘം തൃശൂരിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.