കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിെൻറ ഫോൺ രേഖകൾ ഹാജരാക്കാൻ മൊബൈൽ കമ്പനികൾക്ക് കോടതി നിർദേശം. അന്വേഷണസംഘത്തിെൻറ ആവശ്യപ്രകാരം പാലാ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഫോൺ വിളിയുടെ വിശദാംശങ്ങൾ ഇൗമാസം 18ന് മുമ്പ് ഹാജരാക്കാൻ എയർടെൽ, ബി.എസ്.എൻ.എൽ മൊബൈൽസേവന ദാതാക്കൾക്ക് നിർദേശം നൽകി.
2014 മുതൽ 2016വരെയുള്ള കാലഘട്ടത്തിൽ ബിഷപ് അർധരാത്രിയടക്കം പല സമയങ്ങളിൽ വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. അശ്ലീലസന്ദേശം അടക്കം അയച്ചതായും പറഞ്ഞിരുന്നു. ഫോണിൽ ഇവയുണ്ടെന്നും പറഞ്ഞെങ്കിലും ജലന്ധറിലെ മുറിയിൽ സൂക്ഷിച്ച ഫോൺ കാണാനിെല്ലന്ന് പിന്നീട് അറിയിച്ചു. ഇതോെടയാണ് തെളിവുകൾ ശേഖരിക്കാൻ പൊലീസ് തീരുമാനിച്ചത്.
അതേസമയം, ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ പൊലീസിനെ സമീപിച്ച കന്യാസ്ത്രീക്കെതിരെ ജലന്ധർ രൂപതയുടെ പ്രമേയം. സന്യാസിനി സഭ പിളർത്തി പ്രത്യേക റീജ്യൻ ഉണ്ടാക്കാൻ കന്യാസ്ത്രീ ശ്രമിച്ചതായി രൂപത ആലോചന സമിതി യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. നീക്കത്തെ എതിർത്തപ്പോഴാണ് ബിഷപ്പിനെതിരെ ബ്ലാക്ക് മെയിലിങ് തുടങ്ങിയത്. സന്യാസിനി സഭ വിഭജിച്ച് ബിഹാർ േകന്ദ്രമായി പുതിയ റീജ്യൻ ആവശ്യെപ്പട്ടു. ഇതിലൂടെ കുറവിലങ്ങാട്ട് അധികാരത്തിൽ ഇരിക്കാനായിരുന്നു കന്യാസ്തീയുടെ ഗൂഢഉദ്ദേശ്യമെന്ന് യോഗം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.