ന്യൂഡൽഹി: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ജലന്ധർ രൂപത മെത്രാൻ ഫ്രാേങ്കാ മുളക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽനിന്ന് പൊലീസ് പിന്മാറി. കഴിഞ്ഞ രാത്രി ഒമ്പതു മണിക്കൂർ രൂപത ആസ്ഥാനത്ത് ബിഷപ്പിനെ ചോദ്യംചെയ്ത പൊലീസ് സംഘം ബുധനാഴ്ച കേരളത്തിൽ തിരിച്ചെത്തും.
അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബാക്കിയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കന്യാസ്ത്രീയുടെ മൊഴി തന്നെ കുടുക്കാൻ തക്കവിധം കെട്ടിച്ചമച്ചതാണെന്ന് ചോദ്യം ചെയ്യലിനിടയിൽ ബിഷപ് പൊലീസ് സംഘത്തോട് പറഞ്ഞു. ഒമ്പതു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിെൻറ മറ്റു വിശദാംശങ്ങളൊന്നും െപാലീസ് പുറത്തുവിട്ടിട്ടില്ല.
ഉന്നതതല സമ്മർദങ്ങൾ പൊലീസ് നടപടികളിൽ വ്യക്തമാണ്. അന്വേഷണ നടപടികൾ കൂടുതൽ ഇഴയും. ദിവസങ്ങളോളം പൊലീസ് ജലന്ധറിൽ തങ്ങിയതും സംഭവം ദേശീയ തലത്തിൽതന്നെ പ്രാധാന്യപൂർവം ചർച്ച ചെയ്യുന്നതും അരമനയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് പൊലീസിെൻറ തിരക്കിട്ട മടക്കം. ചോദ്യംചെയ്ത പൊലീസ് സംഘം ബിഷപ്പിെൻറ മൊഴി അതേപടി മുഖവിലക്കെടുക്കുന്നില്ല.
കുറവിലങ്ങാെട്ട കന്യാസ്ത്രീ മഠത്തിൽ താൻ എത്തിയ ദിവസങ്ങൾ കുറിച്ചുവെച്ച് അതിനു തക്ക തിരക്കഥ കെട്ടിച്ചമച്ചെന്ന ബിഷപ്പിെൻറ വാദഗതിയും മഠത്തിലെ രജിസ്റ്ററുകളും സാഹചര്യങ്ങളും ഒത്തുനോക്കാനാണ് പൊലീസ് സംഘം ഉദ്ദേശിക്കുന്നത്.
ആരെയും സംരക്ഷിക്കില്ല –ഡി.ജി.പി
തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരായ കേസിൽ ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. തെളിവുകൾ കൃത്യമായി ലഭിച്ചാലുടൻ നടപടികളുണ്ടാകും. നിയമാനുസൃതമാണ് കാര്യങ്ങൾ ചെയ്യുന്നത്. ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങളാണ്. കേസന്വേഷണം ശരിയായരീതിയിൽതന്നെയാണ് പോകുന്നത്. കേസിനെക്കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല.
അന്വേഷണം സംബന്ധിച്ച് കോടതി തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു. ജലന്ധറിൽ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ജലന്ധർ കമീഷണർ ഉറപ്പുനൽകിയെന്നും ലോക്നാഥ് െബഹ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.