കന്യാസ്ത്രീകൾ നടത്തുന്ന ​ സമരം ചരിത്രം തിരുത്തിക്കുറിക്കും- സിസ്​റ്റർ ജെസ്മി

കൊച്ചി: ബിഷപ് ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം ലോകചരിത്രം തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാ​െണന്ന് സിസ്​റ്റർ ജെസ്മി. ലോകത്ത് നിരവധി കന്യാസ്ത്രീകളുണ്ടെങ്കിലും ഇത്തരമൊരു സമരം തുടങ്ങാൻ മലയാളികൾ തന്നെ വേണ്ടിവന്നു. പതിന്മടങ്ങ്​ ധീരതയാണ് ഇവർ പ്രകടിപ്പിച്ചത്. കന്യാസ്ത്രീകൾ അരികുവത്​കരിക്കപ്പെട്ടവരാണ്. അവരുടേത് മറ്റൊരു ലോകമാണ്.

ബിഷപ്പിനെതിരെയുള്ള നടപടി വൈകിയതുകൊണ്ടാണ് ഈ സമരം സംഭവിച്ചത്. മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ പോകണം. കന്യാസ്ത്രീകൾ പരാതിയിൽനിന്നും പിന്മാറുമെന്ന് ഒരു ഘട്ടത്തിൽ ഞാൻ ഭയന്നിരുന്നു. ‘മീ ടു’ കാമ്പയിനുശേഷം ഇപ്പോൾ നടക്കുന്നത് ‘വീ ടൂ’ കാമ്പയിനാണ്. 33 വർഷത്തിനുശേഷം സഭ വിട്ട എന്നെ വേശ്യാ, ഭ്രാന്തി എന്നൊക്കെയാണ് വിളിച്ചത്. അവശ്യ സന്ദർഭങ്ങളിൽ തീ ആയാൽ മാത്രമേ ജീവിക്കാനാകൂ. സഭയുടെ അകത്തു നടക്കുന്നത് അധോലോകത്തെപ്പോലെയുള്ള കാര്യങ്ങളാണെന്നും അവർ പറഞ്ഞു.

സര്‍ക്കാര്‍ രണ്ടുതരം പൗരന്മാരെ സൃഷ്​ടിക്കുന്നു-ഫാ. ഡാര്‍ളി എടപ്പങ്ങാട്ടില്‍
കൊച്ചി: ബിഷപ്പിനെ സംരക്ഷിക്കുന്ന നയം പിന്തുടരുന്ന ഭരണകൂടം രണ്ടുതരം പൗരന്മാരെ സൃഷ്​ടിക്കുകയാണെന്ന് യാക്കോബായ സഭ ഫാ. ഡാര്‍ളി എടപ്പങ്ങാട്ടിൽ. ഫ്രാങ്കോ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. സാധാരണക്കാരനില്ലാത്ത നിയമത്തി​​െൻറ എന്ത് പരിരക്ഷയാണ് ബിഷപ്പിനുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ നടത്തുന്നത് സ്ത്രീകളുടെ മാത്രം സമരമല്ല. അതുകൊണ്ടുതന്നെ നീതിബോധമുള്ളവര്‍ ഇതിനെ പിന്തുണക്കും. ആരോപണ വിധേയരായവരെ മാറ്റി നിര്‍ത്തി കാത്തോലിക്ക സഭ മാതൃക കാണിക്കണം.

ക്രിമിനലുകളെ സഭ മുളയിലെ നുള്ളണമായിരുന്നു -സംവിധായകന്‍ വിനയന്‍
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് സംവിധായകന്‍ വിനയൻ. കൊച്ചിയില്‍ നടക്കുന്ന കന്യാസ്ത്രീമാരുടെ സമരത്തിന് സമരപ്പന്തലിലെത്തി വിനയന്‍ പിന്തുണ അറിയിച്ചു. ഫ്രാങ്കോയെപ്പോലുള്ള ക്രിമിനലുകളെ മുളയിലേ നുള്ളിയിരുന്നെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കില്ലായിരുന്നു. ഫ്രാങ്കോയെ സംരക്ഷിക്കുന്ന സഭാനിലപാടില്‍ പ്രതിഷേധമുണ്ട്. സഭാവസ്ത്രമണിഞ്ഞ അമ്മമാര്‍ തങ്ങളെ അപമാനിക്കരുതെന്നാവശ്യപ്പെട്ട് കേഴുന്നത് കണ്ട് പകച്ചുനില്‍ക്കുകയാണ് കേരളം.

വിശാലകാഴ്ചപ്പാടോടെ സമരത്തെ സ്വീകരിക്കണം- ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍
കൊച്ചി: എല്ലാ ക്രൈസ്തവ സഭകളും കണ്ണുതുറന്നു കാണേണ്ടതാണ് കന്യാസ്ത്രീകളുടെ സമരമെന്ന്​ യാക്കോബായ സഭയിലെ ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ. കേവലം ബിഷപ്പും കന്യാസ്ത്രീയും തമ്മിലുള്ള പ്രശ്‌നമായി ഇതിനെ കാണരുത്. വിശാല കാഴ്ചപ്പാടോടെ സഭകള്‍ ഈ സമരത്തെ സമീപിക്കണം. സ്ത്രീ സംരക്ഷണത്തെക്കുറിച്ച്​ സംസാരിക്കുന്ന മന്ത്രിമാരൊക്കെ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.


ബിഷപ്പി​​​െൻറ അറസ്​റ്റിനായി 24 മണിക്കൂർ സമരം
കോ​ഴി​ക്കോ​ട്​: ക​ന്യാ​സ്​​ത്രീ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ജ​ല​ന്ധ​ർ ബി​ഷ​പ്​ ​ഫ്രാ​േ​ങ്കാ മു​ള​യ്​​ക്ക​ലി​നെ ഉ​ട​ൻ അ​റ​സ്​​റ്റു​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​തേ​ത​ര സ​മാ​ജം കോ​ഴി​ക്കോ​ടി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ​ 24 മ​ണി​ക്കൂ​ർ കു​ത്തി​യി​രി​പ്പ്​ സ​മ​രം തു​ട​ങ്ങി. ‘നാ​ണം​കെ​ട്ട മൗ​നം വെ​ടി​യൂ; ഫ്രാ​േ​ങ്കാ​യെ ഉ​ട​ൻ അ​റ​സ്​​റ്റു​ചെ​യ്യൂ’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പ​ബ്ലി​ക്​ ലൈ​ബ്ര​റി പ​രി​സ​ര​ത്ത്​ തു​ട​ങ്ങി​യ കു​ത്തി​യി​രി​പ്പ്​ സ​മ​ര​ത്തി​ൽ സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​ര​ട​ക്കം നി​ര​വ​ധി​പേ​ർ പ​​ങ്കാ​ളി​ക​ളാ​യി.

സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക മ​രി​യ തോ​മ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സി.​പി. രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​ജെ. പ​ള്ള​ത്ത്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​എ​ൻ. കാ​ര​ശ്ശേ​രി, പി.​കെ. പാ​റ​ക്ക​ട​വ്, ഡോ. ​ഖ​ദീ​ജ മും​താ​സ്, ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ, കെ. ​അ​ജി​ത, ഹ​മീ​ദ്​ ചേ​ന്ദ​മം​ഗ​ലൂ​ർ, ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്​​ണ​ൻ, കാ​ഞ്ച​ന​മാ​ല, കെ.​വി. തോ​മ​സ്, പി.​കെ. ഹ​രി​ദാ​സ്, ആ​ൻ​റി ബേ​ബി, കാ​നേ​ഷ്​ പൂ​നൂ​ർ, ഫാ. ​ജോ​ർ​ജ്​ പു​ലി​ക്കു​ത്തേ​ൽ, പൂ​നൂ​ർ കെ. ​ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബി​ഷ​പ്പി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത​ു​നി​ന്നു​ണ്ടാ​വു​ന്ന​തെ​ന്നും ഇ​ത്​ അ​വ​സാ​നി​പ്പി​ച്ച്​ അ​റ​സ്​​റ്റു​െ​ച​യ്​​ത്​ നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും​ സം​സാ​രി​ച്ച​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​രം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന്​ സ​മാ​പി​ക്കും.

Tags:    
News Summary - jalandhar bishop case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.