കോട്ടയം: ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിനെതിരെ നടപടിയെടുക്കാൻ വത്തിക്കാൻ ഒരുങ്ങുന്നു. ഇന്നോ നാളെയോ അദ്ദേഹത്തെ ചുമതലയിൽ നിന്നും മാറ്റി നിർത്തുന്ന ഉത്തരവ് വരുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ള സഭ നേതൃത്വത്തോട് വത്തിക്കാൻ തേടിയിരുന്നു. ഇവരുടെ റിപ്പോർട്ടും ബിഷപ്പിന് എതിരാണ്. ബുധനാഴ്ച ബിഷപ്പ് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകുന്നതിന് മുേമ്പ പദവിയിൽ നിന്നും മാറ്റി മുഖം രക്ഷിക്കാനാണ് സഭ ഉേദ്ദശിക്കുന്നത്.
ബിഷപ്പിനെതിരെ കുരുക്ക് മുറുകിയ സാഹചര്യത്തിൽ സഭക്ക് മറ്റ് മാർഗങ്ങളില്ല. ബിഷപ്പിെന ചോദ്യം ചെയ്യാൻ അന്വേഷണ കമ്മിറ്റിക്ക് മുമ്പാകെ ഇൗ മാസം 19ന് രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടായേക്കുമെന്ന സൂചന പുറത്തുവന്നതിനാൽ ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനും സാധ്യതയുണ്ട്. അതിനിടെ കന്യാസ്ത്രീകളുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് അവർ ഇപ്പോഴും സമരം തുടരുന്നത്. സിറോ മലബാര്‍ സഭയിലെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും സമരത്തില്‍ പങ്കുചേരാന്‍ ഇന്നെത്തുമെന്നാണ് സൂചന. ഇന്ന് രാവിലെ മുതൽ നൂറ് കണക്കിന് ആളുകളാണ് സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.