നിയമം ദുർവ്യാഖ്യാനം ചെയ്യുന്ന സ്​ത്രീകൾക്കെതിരെ ഇനിയും ശക്​തമായി പ്രതികരിക്കും -പി.സി. ജോർജ്

കോട്ടയം: സ്​ത്രീസുരക്ഷ നിയമം ദുർവ്യാഖ്യാനം ചെയ്യുന്ന സ്​ത്രീകൾക്കെതിരെ ഇനിയും ശക്​തമായി പ്രതികരിക്കുമെന്ന്​ കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. സ്ത്രീസുരക്ഷ നിയമങ്ങളുടെ ദുരുപയോഗം തടയാൻ ജാഗ്രതപൂർണമായ ശ്രദ്ധചെലുത്താൻ പൊതുസമൂഹവും നിയമവ്യവസ്ഥയും തയാറാകണം. കേരളത്തിൽ ഇപ്പോൾ നടക്കുന്നത്​ ഒപ്പം നിൽക്കാത്തവരെ ഒാടിച്ചിട്ടടിക്കുന്ന മാധ്യമവിചാരണയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ജനപക്ഷം സംസ്ഥാന നേതൃക്യാമ്പ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു പി.സി. ജോർജ്​. സ്ത്രീ സമൂഹത്തി​​െൻറ സംരക്ഷണാർഥം നിലവിൽവന്ന നിയമങ്ങളെ നിരപരാധികളുടെ തൊഴിലും ജീവിതവും തകർക്കാനും ബ്ലാക്ക്മെയിൽ ചെയ്ത് പണമുണ്ടാക്കാനും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതി വ്യാപകമാണ്. സ്ത്രീസുരക്ഷ നിയമപ്രകാരം ഒരു പരാതി ലഭിച്ചാൽ അതിന്മേൽ വേണ്ടത്ര അ​േന്വഷണമില്ലാതെ കേസുകൾ രജിസ്​റ്റർ ചെയ്യാനും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നവരെ അറസ്​റ്റ്​ ചെയ്യാനുമുള്ള അമിതാവേശം ചില പൊലീസുദ്യോഗസ്ഥർ കാണിക്കുന്നത് നിയമ​െത്ത ദുർബലപ്പെടുത്തും.

വരുന്ന പാർലമ​െൻറ്​ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കാൻ 20 പാർലമ​െൻറ്​ നിയോജകമണ്ഡലം കമ്മിറ്റികൾക്ക് സംസ്ഥാന ക്യാമ്പ്​ രൂപംനൽകി. കേരളത്തിലെ 137 നിയോജകമണ്ഡലങ്ങളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 450 പ്രതിനിധികൾ പങ്കെടുത്തു. എസ്. ഭാസ്കരൻപിള്ള അധ്യക്ഷത വഹിച്ചു. ഇ.കെ. ഹസൻകുട്ടി, മുഹമ്മദ് സക്കീർ, ജോസ് കോലടി, എം.എം. സുരേന്ദ്രൻ, മാലേത്ത് പ്രതാപചന്ദ്രൻ, ഷോൺ ജോർജ്, സെബി പറമുണ്ട, ജോർജുകുട്ടി, ജോർജ് വടക്കൻ, കെ.കെ. ചെറിയാൻ, ഉമ്മച്ചൻ കൂറ്റനാൽ, ആൻറണി മാർട്ടിൻ, ഡോ. സെബാസ്​റ്റ്യൻ ജോസഫ്, ഷൈജോ ഹസൻ, അബ്​ദുൽ ഖാദർ, ജോയി സ്കറിയ, എം.എസ്. നിഷ, അഖിൽ മാടയ്ക്കൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - jalandhar bishop case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.