കരിപ്പൂരിലിറങ്ങിയ ജാഫർ പിന്നീട്​ എവിടേക്ക്​ പോയി; ചുരുളഴിയാത്ത ദുരൂഹതക്ക്​ ഏഴു വയസ്​

ഖത്തറിൽ നിന്ന്​ നാട്ടിലേക്ക്​ പുറപ്പെട്ട പ്രവാസിക്കായുള്ള കുടുംബത്തിന്‍റെ കാത്തിരിപ്പ്​ ഏഴാം വർഷത്തിലേക്ക്​. ഭാര്യയും രണ്ടു മൂന്ന്​ മക്കളും ഉമ്മയുമടങ്ങുന്ന കുടുംബം പ്രിയപ്പെട്ടവനു വേണ്ടി ഏതു വാതിലിൽ മുട്ടണമെന്നറിയാതെ കുഴങ്ങുകയാണ്​. കരിപ്പൂരിൽ വിമാനമിറങ്ങിയതായി പിന്നീട്​ അറിഞ്ഞെങ്കിലും മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

വടകര ചോറോട് പുഞ്ചിരി മില്ലിന് സമീപം പറമ്പത്ത് ജാഫര്‍ (49) ഫ്രീ വിസയിലാണ്​ ഖത്തറിലേക്ക്​ പോയത്​. പിന്നീട്​ ജോലി നഷ്​ടപ്പെടുകയും വിസ കാലാവധി അവസാനിക്കുകയും ചെയ്​തതോടെ 2014 ൽ ഇദ്ദേഹത്തെ നാട്ടിലേക്ക്​ കയറ്റി അയച്ചതാണ്​. 2014 ജൂൺ 14ന്​ ഖത്തർ എയർവേയ്​സിൽ  നാട്ടിലേക്ക്​ പോന്ന യാത്രക്കാരുടെ പട്ടികയിൽ ജാഫറിന്‍റെ പേരുണ്ട്​. എന്നാൽ, കരിപ്പുരിലേക്ക്​ ജാഫറിനെ കയറ്റി അയച്ചതിന്​ ശേഷം ഇദ്ദേഹത്തെ കുറിച്ച്​ വിവരങ്ങളൊന്നുമില്ല.

തയ്യുള്ളതില്‍ സമീറയാണ് ജാഫറിന്‍റെ ഭാര്യ. ഇളയ മകളെ ഗർഭം ധരിച്ചിരിക്കു​േമ്പാഴാണ്​ ജാഫർ വിദേശത്തേക്ക്​ ജോലിക്കായി പോയത്​. വിദേശത്തു നിന്ന്​ കൃത്യമായി ഫോണിൽ വിളിച്ചിരുന്ന ജാഫർ, വിസ കാലവാധി അവസാനിച്ച ്​ ഖത്തർ അധികൃതരുടെ പിടിയിലായ ശേഷം പിന്നീട്​ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. പിടിയിലാകുമെന്നും ശേഷം നാട്ടിലേക്ക്​ കയറ്റിഅയക്കുമെന്നുമൊക്കെ ഭാര്യയോട്​ ജാഫർ നേരത്തെ പറഞ്ഞിരുന്നു.

പിന്നീടുള്ള അ​േന്വഷണത്തിൽ ജാഫർ കരിപ്പൂരിൽ വിമാനമിറങ്ങിയതായി അറിഞ്ഞു. എന്നാൽ, അതിന്​ ശേഷം അദ്ദേഹം എങ്ങോട്ട്​ പോയി എന്നതിനെ സംബന്ധിച്ച്​ വിവരങ്ങളൊന്നുമില്ല.

ജാഫറിന്‍റെ ഭാര്യ സമീറയും പെൺമക്കളും

ജാഫറിനായി കണ്ണീരോടെ കാത്തിരിക്കുകയാണ്​ കുടുംബം. വടകര എസ്.ഐ. യുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്​. സാമുഹിക മാധ്യമങ്ങളിലൂടെയും മറ്റും ഈ വിവരങ്ങൾ പങ്കുവെച്ചാൽ ജാഫറിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണ്​ കുടുംബത്തിനുള്ളത്​. ഗൾഫിലെ സന്നദ്ധ പ്രവർത്തകനായ അഷ്​റഫ്​ താമരശ്ശേരി ജാഫറിനെ കണ്ടെത്താൻ സഹായിക്കാൻ ആവശ്യ​​െപ്പട്ട്​ ഫേസ്​ബുക്ക്​ പോസ്റ്റ്​ പങ്കുവെച്ചിട്ടുണ്ട്​. 


Tags:    
News Summary - Jafar's family has been waiting for seven years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.