കെ.എം എബ്രഹാമിന്‍റെ വീട്ടിലെ പരിശോധന: ഉത്തരവാദിത്തം ഏൽക്കുന്നു -ജേക്കബ് തോമസ്

കൊച്ചി: ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്‍റെ വീട്ടിൽ പരിശോധന നടത്തിയത് താനറിഞ്ഞില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് ടീം ലീഡര്‍ എന്ന നിലയില്‍ ആക്ഷേപത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സംഭവത്തിലെ തെറ്റിദ്ധാരണ നീക്കും. കെ.എം. എബ്രഹാം സഹപ്രവര്‍ത്തകനും സുഹൃത്തുമാണ്. പരിശോധന അറിഞ്ഞപ്പോള്‍ തന്നെ എബ്രഹാമിന്‍റെ ഭാര്യയെ വിളിക്കാന്‍ സന്നദ്ധനായെന്നും ജേക്കബ് തോമസ് പറഞ്ഞു.

വിജിലന്‍സിന്‍റെ പ്രവര്‍ത്തനശൈലി മാറ്റും. വിജിലന്‍സ് അന്വേഷണത്തിന്‍റെ ആമുഖമായി 'സീറോ മിസ്റ്റേക്ക് സ്ട്രാറ്റെജി' എന്ന പേരിൽ  അഞ്ച് ഘട്ടങ്ങളിലുള്ള പരിശോധന നടത്തും. അന്വേഷണത്തിന്‍റെ പാളിച്ചകള്‍ ഒഴിവാക്കാനാണിത്. വിജിലന്‍സ് ഡയറക്ടര്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ താനില്ല. അത് വ്യക്തമാക്കുകയായിരുന്നു സ്ഥാനമൊഴിയാന്‍ നല്‍കിയ കത്തിന്‍റെ ലക്ഷ്യം. ആര്‍ക്കെങ്കിലും തന്നെ സംശയമുണ്ടെങ്കില്‍ തുടരാനില്ലെന്നും ജേക്കബ് തോമസ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

 

 

Tags:    
News Summary - jacob thomas ips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.