ബി.ജെ.പി പ്രവർത്തക​െൻറ വിലാപ യാത്ര തടഞ്ഞത്​ അപലപനീയം –കുമ്മനം

തിരുവനന്തപുരം: കണ്ണൂർ അണ്ടല്ലൂരിൽ കൊല്ല​െപ്പട്ട ബി.ജെ.പി പ്രവർത്തക​​െൻറ വിലാപ യാത്ര തടഞ്ഞത്​ അപലപനീയമെന്ന്​ പാർട്ടി സംസ്​ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്​ചക്ക്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷി​​െൻറ കൊലപാതകത്തിൽ വേണ്ട നിയമ നടപടികൾ സ്വീകരിക്കാമെന്ന്​ മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും കുമ്മനം അറിയിച്ചു.

കണ്ണൂരിലേത്​ ആസൂത്രിത കൊലപാതകമാണ്​. വാഹന വിലാപയാത്രക്ക്​ പോലും പൊലീസ്​ അനുമതി നൽകിയില്ല. ധാരാളം വാഹനങ്ങൾ പോകുന്ന റോഡിലൂടെ വിലാപയാത്രയും പോകുമായിരുന്നു. എന്നാൽ മൃതദേഹത്തെ അപമാനിക്കുന്ന തരത്തിൽ നടുറോഡിൽ തടഞ്ഞു. കൊലപാതകം അക്രമമാണ്​. അതിനെ എല്ലാ വിഭാഗക്കാരും അപലപിക്കുകയാണ്​ വേണ്ടത്​.

കഞ്ചിക്കോടും സമാന രീതിയിൽ കൊലപാതകം നടന്നു. ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ കുറ്റാന്വേഷണ വിദഗ്​ധരെ നിയമിക്കണമെന്നും കുമ്മനം ആവശ്യ​െപ്പട്ടു.

Tags:    
News Summary - its shame that to ban the funeral of bjp man kummanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.